പ്ര​ള​യ​ത്തി​ൽ‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ‍​ സ​ർ‍​വീ​സ് ചെയ്യാൻ മെ​ഴ്‌​സി​ഡ​ൻബെ​ൻസ്


കൊച്ചി: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കൾ‍ക്ക് ആശ്വാസവുമായി ആഡംബര കാർ‍ നിർമ്‍മാതാക്കളായ മെഴ്‌സിഡസ്−ബെൻസ് രംഗത്ത്. കൊച്ചി, കോഴിക്കോട്, കോലാപുർ‍, സാംഗ്ലി, വഡോദര തുടങ്ങിയ പ്രദേശങ്ങൾ‍ കേന്ദ്രീകരിച്ച് കന്പനി നിരവധി സേവനങ്ങൾ‍ ലഭ്യമാക്കും. ഈ നഗരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തിൽ‍പ്പെട്ട വാഹനങ്ങൾ‍ക്ക് അടിയന്തര പരിശോധന നടത്താനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കേരളം, പശ്ചിമ മഹാരാഷ്‌ട്ര, വടക്കൻ‍ കർ‍ണാടക തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസപ്രവർ‍ത്തനങ്ങൾ‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 48.60 ലക്ഷം രൂപയും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

Most Viewed