ഹ്യുണ്ടായിയുടെ മൂന്ന് താരങ്ങൾ പുതിയ പരിവേഷത്തിൽ


ന്യൂഡൽഹി: വിപണിയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളക്കൊക്കെ പുതിയ പരിവേഷം നൽകി പുറത്തിറക്കാൻ ഒരുങ്ങുകയാണ് കൊറിയൻ കന്പനിയായ ഹ്യുണ്ടായ്. വൈദ്യുത കാർ കോന വന്നതിനുശേഷം ക്രെറ്റ, ഗ്രാൻഡ് ഐ ടെൻ, എക്സെന്റ് എന്നിവയാണ് പുതുതലമുറയിലേക്ക് മാറി വരുന്നത്. മൂന്നും മൂന്ന് വിഭാഗങ്ങളില വ്യക്തിമുദ്ര പതിപ്പിച്ചവയാണ്. എസ്.യു.വി ശ്രേണിയിൽ സൗന്ദര്യംകൊണ്ടും കരുത്തുകൊണ്ടും വിൽപ്പനയിൽ തന്റേതായ സ്ഥാനം നേടിയതാണ് ക്രെറ്റ. എന്നാൽ, ഈ വിഭാഗത്തില തിരക്കേറിയതും പുതു കന്പനികളുടെ വരവുമാണ് ക്രെറ്റയെ ഒന്നുകൂടി പരിഷ്കാരിയാക്കാൻ കന്പനി തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഷാങ്ഹായ് മോട്ടോർഷോയിൽ ഹ്യുണ്ടായ് അവതരിപ്പിച്ച ഐ.എകസ്. 25 എന്ന സാങ്കൽപ്പിക വാഹനമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. ഡൽഹിയിൽ നടക്കാൻ പോകുന്ന ഇന്ത്യ ഓട്ടോ എകസ്പോയിൽ ക്രെറ്റയുടെ പുതിയ പതിപ്പ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. സഹോദരസ്ഥാപനമായ കിയയുടെ സെൽടോസിന്റെ പ്ലാറ്റ്ഫോമായിരിക്കും പുതിയ ക്രെറ്റ പങ്കിടുകയെന്നറിയുന്നു. പുതിയ പ്ലാറ്റ്ഫോമാകുന്പോൾ നീളവും വീതിയുമെല്ലാം കൂടിയേക്കും. ഐ.എക്സ് 25 ആണ് ക്രെറ്റയായി രൂപാന്തരം പ്രാപിക്കുന്നതെങ്കിൽ വന്പൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. രൂപത്തിലും ഇന്റീരിയറിലുമെല്ലാം മാറ്റങ്ങളുണ്ടാവും. സ്വാഭാവികമായും ബി.എസ് സിക്സ് നിയമങ്ങള അനുശാസിക്കുന്ന എൻജിനുകളായിരിക്കും ഉണ്ടാവുക. ഇത് കിയയിൽത്തന്നെ കാണുന്ന 1.4 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ ടർബോ ഡീസലുമായിരിക്കുമെന്നും പറയപ്പെടുന്നു. സിക്സ് സ്പീഡ് മാന്വൽ, സിക്സ് സ്പീഡ് ഓട്ടോമാറ്റിക്, സി.വി.ടി, സെവൻ സ്പീഡ് ഡ്യുവൽ കളച്ച് ട്രാൻസ്മിഷൻ എന്നിവയുമുണ്ടാകും. ഹ്യുണ്ടായ് വെന്യുവിൽ കണ്ട ബ്ലൂലിങ്ക് സാങ്കേതികവിദ്യ പുതിയ ക്രെറ്റയിലേക്ക് വരും. ഇവ കൂടാതെ കൂടുതൽ ആഡംബര സൗകര്യങ്ങളകൊണ്ട് ക്രെറ്റയെ സന്പന്നമാക്കിയേക്കും. വിലയും അതുപോലെ പ്രതീക്ഷിക്കാം. ചെറു ഹാച്ച്ബാക്കുകളില വിപണിയിൽ തരംഗം സൃഷ്ടിച്ചതാണ് ഗ്രാൻഡ് ഐ ടെന. അതിനെ പിൻവലിക്കാതെതന്നെ പുതിയ തലമുറയുമായാണ് ഹ്യുണ്ടായ് വരുന്നത്. നിയോസ് എന്ന് പേരിട്ട ഈ ഹാച്ച്ബാക്ക് ഒരുതരത്തിലും മുൻഗാമിയുമായി സാദൃശ്യം പുലർത്തുന്നില്ല. തീർത്തും പുതിയ മോഡൽ എന്ന രീതിയിലത്തന്നെയാണ് നിയോസ് വരുന്നത്. പുറത്തിറക്കൽ ചടങ്ങ് നടന്നെങ്കിലും വാഹനത്തിന്റെ മുഴുവൻ വിവരവും കന്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ, പുതിയ ട്രെൻഡായ പ്രീ-ബുക്കിംഗ്് ആരംഭിച്ചിട്ടുണ്ട്. അത്ലറ്റിക് മിലേനിയൽ എന്ന ടാഗ് ലൈനോടെയാണ് നിയോസിനെ ഹ്യുണ്ടായ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഗ്രിൽ പുതുതല മുറ ഹ്യുണ്ടായ് വാഹനങ്ങളില കാണുന്നതുപോലെ മുഖംനിറയെ നിറഞ്ഞുനിൽക്കുന്നു. ഹ്യുണ്ടായ് ലോഗോ ബോണറ്റിന് മുകളിലേക്ക് മാറി. ഡി.ആർ.എല്ലുകള ഗ്രില്ലിന്റെ വശത്ത് ചേർന്നുനിൽക്കുന്നു. ഹെഡ്ലൈറ്റുകള ഹെക്സഗണലായി പ്രൊജക്റ്റഡുമായി. ബോണറ്റിൽ പുതിയ ബോഡിലൈനുകൾ രൂപപ്പെട്ടു. ഒറ്റനോട്ടത്തിൽത്തന്നെ പുതിയ വണ്ടിയെന്ന നിലയിലേക്ക് മാറി. ഉള്ളിലും ഇതുപോലെ നവീനമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതില പ്രധാനം ഡാഷ്ബോർഡാണ്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിള കാരപ്ലേ എന്നിവ ബന്ധിപ്പിച്ചിട്ടുള്ള ടച്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ഇതില ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സാങ്കേതികവിദ്യയും അടങ്ങുന്നുണ്ട്. എൻജിന്റെ കാര്യം ഇപ്പോഴും ഹ്യുണ്ടായ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഈ വിഭാഗത്തിൽ ഉപയോഗിക്കുന്ന കാപ്പ 1.2 ലിറ്റർ എൻജിനായിരിക്കുമെന്നാണ് കരുതുന്നത്. പുതിയ ബി.എസ്. സികസ് നിയമങ്ങള അനുശാസിക്കുന്ന വിധത്തില നവീകരിച്ചായിരിക്കും ഈ എൻജിൻ വരുന്നത്. ഏഴ് വേരിയന്റുകളില നിയോസ് എത്തുമെന്നും പറയുന്നുണ്ട്. ഇറ, മാഗ്ന, സപോർട്സ്, ആസ്റ്റ എന്നിവ പെട്രോളിലും ഡീസലിൽ മാഗൻ, സപോർട്സ്, ആസ്റ്റ എന്നീ വേരിയന്റുകൾക്ക് പുറമേ, സപോർട്സ് പെട്രോള ഡ്യുവൽടോണുമുണ്ടാകും. ഡീസലിൽ 1.2 ലിറ്റർ സി.ആർ.ഡി.ഐ.യും ഉണ്ടാകും. ഇതും ബി.എസ് സിക്സ് അനുശാസിക്കുന്നതായിരിക്കും. ഫൈവ് സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ കൂടാതെ എ.എം.ടി.യുമുണ്ടായിരിക്കും. ഡീസലിലും എ.എം.ടി ട്രാൻസ്മിഷനുണ്ട്. നിയോസിനുശേഷം കുഞ്ഞൻ സെഡാൻ വിഭാഗത്തിലെ എക്സെന്റിനേയും മാറ്റിപ്പണിയാനിരിക്കുകയാണ് ഹ്യുണ്ടായ്. പേരടക്കം മാറ്റിയിട്ടായിരിക്കും ഇതു വരികയെന്നാണ് വാഹനലോകത്തെ സംസാരം. വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങൾ സാമൂഹികമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. മാരുതി ഡിസയറും ഹോണ്ട അമേസും ടാറ്റ ടിഗോറുമെല്ലാം മത്സരിക്കുന്ന കോംപാക്ട് സെഡാന വിഭാഗത്തിൽ ഒന്നുകൂടി തിളങ്ങാനുള്ള വരവാണ് എക്സെന്റ്. പൂർണമായും മാറ്റങ്ങളുണ്ടെന്നാണ് വിവരം. നിയോസിനെപ്പോലെ ഡി.ആർ.എല്ലിന്റെ സ്ഥാനം ഗ്രില്ലിനോടടുത്തിട്ടുണ്ട്. ഹെഡ്ലൈറ്റിനും മാറ്റം വന്നിട്ടുണ്ട്. വെർണയുടേതിന് സമാനമായ ടെയിൽ ലാന്പും വന്നിട്ടുണ്ട്. നാലു മീറ്ററിൽ താഴെയെങ്കിലും പഴയ ആക്സന്റിനേക്കാൾ നീളവും വീതിയും കൂടിയേക്കാം. എട്ടിഞ്ച് ടച്ച് സക്രീൻ, ബ്ലൂലിങ്ക് സാങ്കേതികവിദ്യ എന്നിവയൊക്കെ ഇതിൽ പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോഴിറങ്ങുന്ന എക്സെന്റിലുള്ള കാപ്പ 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ സി.ആർ.ഡി.ഐ. ഡീസൽ എൻജിനുകൾ തുടർന്നേക്കാം. എന്നാൽ, ഇവ ബി.എസ്. സിക്സ് നിയമങ്ങള അനുശാസിക്കുന്നവയായേക്കും.

You might also like

Most Viewed