ജിയോ ഫൈബർ കണക്ഷനു വേണ്ടി നിങ്ങൾ എന്തു ചെയ്യണം?


ന്യൂഡൽഹി: സപ്റ്റംബർ അഞ്ച് മുതലാണ് റിലയൻസ് ജിയോയുടെ ജിയോ ഫൈബർ സേവനം ആരംഭിക്കുന്നത്. ജിയോ ഫൈബർ കണക്ഷനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്നത് സംബന്ധിച്ച വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഉപയോക്താക്കൾക്ക് നൽകുന്ന പ്ലാനുകൾ എന്തെല്ലാമാണെന്ന് വ്യക്തമല്ല. ജിയോ ഫൈബർ പ്ലാനുകൾക്ക് പ്രതിമാസം 700 രൂപ മുതൽ 10,000 രൂപ വരെ ചിലവുണ്ടാകുമെന്ന് ഈ മാസം നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ കന്പനി വ്യക്തമാക്കിയിരുന്നു. ലാന്റ്ലൈൻ ഫോൺ കണക്ഷൻ, ടിവി സെറ്റ് ടോപ് ബോക്സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബർ കണക്ഷൻ ലഭിക്കുക. ജിയോ ഫൈബർ വെൽകം ഓഫറിന്റെ ഭാഗമായി വാർഷിക പ്ലാൻ എടുക്കുന്നവർക്ക് എച്ച്.ഡി അല്ലെങ്കിൽ 4കെ എൽ.ഇ.ഡി ടി.വി, 4കെ സെറ്റ് ടോപ്പ് ബോക്സ് എന്നിവ സൗജന്യമായി ലഭിക്കും. 

ജിയോ ഫൈബറിനായി എങ്ങനെ അപേക്ഷിക്കാം 

ജിയോ ഫൈബർ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്സൈറ്റിൽ നിങ്ങൾ നിങ്ങളുടെ മേൽവിലാസം, മൊബൈൽ നന്പർ, ഇമെയിൽ ഐഡി എന്നിവ നൽകണം. വിവരങ്ങൾ നൽകിക്കഴിഞ്ഞാലുടന് നിങ്ങളുടെ മൊബൈൽ നന്പറിൽ ഒരു ഒടിപി നന്പർ ലഭിക്കും. ആ നന്പർ വെബ്സൈറ്റിൽ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ശേഷം നിങ്ങൾ നിങ്ങളുടെ മേൽവിലാസം ഒന്നുകൂടി നൽകണം. ഇവിടെ നിങ്ങളുടെ സ്ഥലം മാപ്പിൽ എവിടെയാണെന്ന് കൃത്യമായി നൽകണം. നിങ്ങൾ സ്വന്തം വീട്ടിലാണോ, ഫ്ളാറ്റിലാണോ ഉൾപ്പടെയുള്ള വിവരങ്ങളും നൽകണം. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു റിലയൻസ് ജിയോ ഉദ്യോഗസ്ഥൻ നിങ്ങളെ വിളിക്കും. അവരുമായി സംസാരിച്ച് കണക്ഷനെടുക്കുന്നത് സംബന്ധിച്ച ബാക്കി നടപടികൾ പൂർത്തിയാക്കാം. ഉദ്യോഗസ്ഥൻ നിങ്ങളെ നേരിട്ട് കാണാനെത്തും. ഈ സമയത്ത് നിങ്ങളുടെ തിരിച്ചറിയൽ രേഖകളുടെ ഒറിജിനൽ നൽകണം.

You might also like

Most Viewed