മാരുതി എക്‌സ്.എൽ‍ 6 അവതരിപ്പിച്ചു


ന്യൂഡൽഹി: മാരുതി സുസുക്കിയുടെ പ്രീമിയം എം.പി.വിയായ എക്‌സ് എൽ‍ 6 അവതരിപ്പിച്ചു. സീറ്റ, ആൽ‍ഫ വകഭേദങ്ങളിലയി മാനുവൽ‍, ഓട്ടോമാറ്റിക്ക് ഗിയർ‍ബോക്‌സുകളിലെത്തുന്ന വാഹനത്തിന് 9.79 ലക്ഷം മുതൽ‍ 11.46 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

ബി.എസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ‍ സ്‍മാർ‍ട്ട് ഹൈബ്രിഡ് പെട്രോൾ‍ എൻ‍ജിനാണ് മാരുതിയുടെ അഞ്ചാം തലമുറ ഹാർ‍ട്ട് ടെക്ക് പ്ലാറ്റ്‌ഫോമിൽ‍ വികസിപ്പിച്ച വാഹനത്തിന്‍റെ ഹൃദയം. 77 കിലോവാട്ട് കരുത്തും 138 എൻ.എം ടോർ‍ക്കും ഈ എഞ്ചിൻ സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവൽ‍ ഗിയർ‍ബോക്‌സും നാലു സ്‍പീഡ് ടോർ‍ക്ക് കണ്‍വേർ‍ട്ടർ‍ ഗിയർ‍ബോക്‌സുമാണ് വാഹനത്തിൽ‍.

ബോഡി ക്ലാഡിങ്ങുകൾ‍, ഡ്യുവൽ‍ ടോൺ‍ ഇന്‍റീരിയർ‍, സ്‌പോർ‍ട്ടി ഗ്രില്ല്, ഡേടൈം റണ്ണിംഗ്് ലാംപോടു കൂടിയ ഹെഡ്‌ലൈറ്റുകൾ‍, കറുത്ത അലോയ് വീലുകൾ‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു.  പ്രീമിയം ലുക്കുള്ള ഓൾ‍ ബ്ലാക്ക് ഇന്റീരിയർ‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ‍ സീറ്റ്, റിയർ‍വൈപ്പർ‍, പുതിയ സ്മാർ‍ട്ട് പ്ലെ സ്റ്റുഡിയോ ഇൻഫോടൈന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ക്രൂസ് കൺട്രോൾ‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. മാനുവൽ‍ വകഭേദത്തിന് ലീറ്ററിന് 19.01 കിലോമീറ്ററും ഓട്ടോമാറ്റിക്ക് വകഭേദത്തിന് 17.99 കിലോമീറ്ററുമാണ് കന്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പ്രീമിയം ഡീലർ‍ഷിപ്പായ നെക്‌സ വഴിയാണ് വാഹനം വിപണിയിലെത്തുന്നത്.

You might also like

Most Viewed