ഇസുസു വി ക്രോസിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ


ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർ‍മ്മാതാക്കളായ ഇസുസുവിന്‍റെ പിക് അപ് ട്രക്കായ ഡി മാക്‌സ് വി ക്രോസിന്‍റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. 19.99 ലക്ഷം രൂപയാണ് ഡീസൽ‍ എൻജിൻ ഓട്ടമാറ്റിക് ട്രാൻസ്‍മിഷൻ സഹിതമെത്തുന്ന വാഹനത്തിന്റെ ഡൽഹി ഷോറൂം വില. പഴയ പതിപ്പിനെ അപേക്ഷിച്ച് മൂന്നു ലക്ഷത്തോളം രൂപ കൂടുതലാണിത്.

മലിനീകരണ നിയന്ത്രണത്തിൽ‍ ഭാരത് േസ്റ്റജ് നാല് (ബി.എസ്−. 4) നിലവാരമാണ് വാഹനത്തിന്‍റെ സെഡ് പ്രസ്റ്റീജ് പതിപ്പിലെ  പുതിയ 1.9 ലീറ്റർ‍ ഡീസൽ‍ എൻജിനുള്ളത്.   ആറ് സ്‍പീഡ് ഓട്ടമാറ്റിക് ഗിയർ‍ബോക്‌സാണ് ട്രാൻസ്‍മിഷൻ. സെഡ് പ്രസ്റ്റീജിലെ 1.9 ലീറ്റർ‍ ഡീസൽ‍ എൻ‍ജിൻ 150 ബി.എച്ച്‍.പിയോളം കരുത്തും 350 എൻ.എം ടോർ‍ക്കും സൃഷ്‍ടിക്കാനാവും. 

പുത്തൻ എൻജിനും ട്രാൻസ്‍മിഷനും പുറമെ കൂടുതൽ‍ സുരക്ഷാ ക്രമീകരണങ്ങളുമുണ്ട് വാഹനത്തിൽ‍. ആറ് എയർ‍ബാഗും ബ്രേക്ക് ഓവർ‍റൈഡ് സംവിധാനവും അകത്തളത്തിൽ‍ ബ്രൗണും കറുപ്പും ചേരുന്ന ഇരട്ട വർ‍ണ സങ്കലനത്തിനൊപ്പം പെർ‍ഫൊറേറ്റഡ് ലതർ‍ അപ്‌ഹോൾ‍സ്ട്രിയുമുണ്ട്.  രണ്ടാംനിര സീറ്റിൽ‍ യു.എസ്.ബി ചാർ‍ജിംഗ് പോർ‍ട്ട്, കാബിനിൽ‍ പിയാനൊ ബ്ലാക്ക് അക്‌സന്റ്, യു.എസ്.ബി ഇന്‍പുട്ട്, ഡി.വി.ഡി, ഓക്‌സിലറി, ബ്ലൂടൂത്ത് കണക്ടിവിറ്റി സഹിതം ഏഴ് ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, മേൽ‍ക്കൂരയിൽ‍ ഘടിപ്പിച്ച സറൗണ്ട് സ്‍പീക്കർ‍ എന്നിവയും പുതിയ ഡി മാക്‌സ് വി ക്രോസിലുണ്ട്.

You might also like

Most Viewed