ബി.എം.ഡബ്ല്യു 3 സീരീസ് ഏഴാംതലമുറ ഇന്ത്യയിൽ‍


മുംബൈ: ജർമ്‍മൻ‍ ആഡംബര വാഹന നിർ‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിന്‍റെ ഏഴാംതലമുറ 3 സീരീസ്  ഇന്ത്യൻ വിപണിയിൽ‍ അവതരിപ്പിച്ചു. മൂന്നു വേരിയന്‍റുകളിലെത്തുന്ന വാഹനത്തിന് 41.40 മുതൽ‍ 47.90 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. 

മുൻമോഡലിൽ‍നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പുതിയ 3 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. മുന്പുണ്ടായിരുന്ന വൃത്താകൃതിയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ‍ക്ക് പകരം ഇപ്പോൾ‍ ‘യു’ ആകൃതിയുള്ള എൽ‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ്. ഗ്രില്ലിന്‍റെ വലിപ്പം കൂട്ടി. പിറകിൽ‍ എൽ‍ ആകൃതിയുള്ള ടെയ്ല്ലാംപുകളുണ്ട്. 

5 സീരീസ്, 7 സീരീസ് മോഡലുകൾ‍ നിർ‍മ്മിച്ച അതേ ക്ലസ്റ്റർ‍ ആർ‍ക്കിടെക്ച്ചർ‍ (ക്ലാർ‍) പ്ലാറ്റ്‌ഫോമിൽ‍ ജി20 എന്ന കോഡ് നാമത്തിലാണ് ഏഴാം തലമുറ ബി.എം.ഡബ്ല്യു 3 സീരീസ് നിർ‍മ്മിച്ചത്.  എഫ്30 എന്ന ആറാം തലമുറ 3 സീരീസിനേക്കാൾ‍ വലുപ്പം കൂടുതലുണ്ട് ഏഴാം തലമുറക്ക്. അതേസമയം ഏകദേശം 55 കിലോയോളം ഭാരം കുറഞ്ഞു.

2.0 ലിറ്റർ‍ ടർ‍ബോചാർ‍ജ്‍ഡ് പെട്രോൾ‍, ഡീസൽ‍ എൻ‍ജിനുകളാണ് പുതിയ ബി.എം.ഡബ്ല്യു 3 സീരീസിന്റെ ഹൃദയങ്ങൾ‍. 330ഐ പെട്രോൾ‍ എൻ‍ജിൻ‍ 258 എച്ച്.പി കരുത്തും 400 എൻ.എം ടോർ‍ക്കും ഉൽ‍പ്പാദിപ്പിക്കും. അതേസമയം 320ഡി ഡീസൽ‍ എൻജിൻ 190 എച്ച്.പി കരുത്തും 400 എൻ.എം ടോർ‍ക്കും സൃഷ്‍ടിക്കും. രണ്ട് എൻ‍ജിനുകളിലും 8 സ്പീഡ് ടോർ‍ക്ക് കൺ‍വെർ‍ട്ടർ‍ ഓട്ടോമാറ്റിക് ഗിയർ‍ബോക്‌സാണ് ട്രാൻസ്‍മിഷന്‍. 

8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനാണ് 320ഡി സ്‌പോർ‍ട്ട് വേരിയന്റിൽ‍. 10.25 ഇഞ്ച് വലുപ്പമുള്ള ഇൻഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ്  320ഡി ലക്ഷ്വറി ലൈൻ‍, 330ഐ എം സ്‌പോർ‍ട്ട് വേരിയന്റുകൾ‍ക്ക്. എൽ.‍ഇ.ഡി ഹെഡ്‌ലൈറ്റുകൾ‍ & ടെയ്ല്ലൈറ്റുകൾ‍, 3 സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ‍, ഡിജിറ്റൽ‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, മുന്നിലും പിന്നിലും പാർ‍ക്കിംഗ് സെൻസറുകൾ‍, പാർ‍ക്കിംഗ് കാമറ തുടങ്ങിയവ പുതിയ ബി.എം.ഡബ്ല്യു 3 സീരീസിന്റെ പ്രത്യേകതകളാണ്. റോട്ടറി ഡയൽ‍, ടച്ച്പാഡ്, ടച്ച്‌സ്‌ക്രീൻ, വോയ്‌സ് കമാൻഡുകൾ‍, ആംഗ്യങ്ങൾ‍ എന്നിവയിലൂടെ ബി.എം.ഡബ്ല്യു ഐഡ്രൈവ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേർ‍ഷൻ‍ നിയന്ത്രിക്കാം. 

മെഴ്‌സിഡസ് ബെൻ‍സ് സി−ക്ലാസ്, ഔഡി എ4, ജാഗ്വാർ‍ എക്‌സ്ഇ തുടങ്ങിയവരാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികൾ‍.

You might also like

Most Viewed