ബിഎംഡബ്ല്യു പുതിയ കവചിത മോഡൽ അവതരിപ്പിച്ചു


ബർലിൻ: ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു അഞ്ചാംതലമുറ X5 എസ്.യു.വിയുടെ പുതിയ കവചിത മോഡൽ അവതരിപ്പിച്ചു. X5 പ്രൊട്ടക്ഷന VR6 എന്നാണ് വാഹനത്തിന്റെ പേര്. വെടിവയ്പ്പ്, സ്ഫോടനം എന്നിങ്ങനെയുള്ള ആക്രമണങ്ങളെ നിഷ്പ്രയാസം മറികടക്കാൻ ബിഎംഡബ്ല്യു കവചിത X5 സ്പോർട്സ് യൂട്ടിലിറ്റി മോഡലിന് സാധിക്കും. അതീവ സുരക്ഷ ആവശ്യമുള്ള രാഷ്ട്രത്തലവനമാരും പ്രമുഖ വ്യക്തികളും യാത്ര ചെയ്യുന്നത് സാധാരണ കാറുകളെക്കാൾ സുരക്ഷയേറിയ കവചിത വാഹനങ്ങളിലാണ്. ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും റഗുലർ X5 മോഡലിന്റെ രൂപത്തിൽ നിന്ന് കവചിത പതിപ്പിന് മാറ്റമൊന്നുമില്ല. പേരിനൊപ്പമുള്ള VR6 വിശേഷണം വാഹനത്തിന്റെ പ്രൊട്ടക്ഷൻ റേറ്റിംഗ് നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഉയർന്ന ഉറപ്പുനൽകി സുരക്ഷ കൂട്ടാൻ ഹൈ−സ്ട്രെംഗ്ത്ത് സ്റ്റീൽ പ്ലേറ്റിംഗ് ബോഡിയിൽ നൽകിയിട്ടുണ്ട്. ബോംബ്, ഗ്രനേഡ് എന്നിവയിൽ നിന്ന് പവർട്രെയിൻ, ഫ്ളോർഭാഗങ്ങള സംരക്ഷിക്കാൻ അടിയിൽ കട്ടിയേറിയ അലൂമിനിയം സ്പ്ലിൻഡർ ഷീൽഡ് ആവരണമുണ്ട്. 33 എം.എം പോളികാർബണേറ്റ് ഗ്ലാസുകളാണ് വാഹനത്തിൽ നൽകിയിട്ടുള്ളത്. ബുള്ളറ്റുകളെ നിഷ്പ്രഭമാക്കാൻ മൾട്ടി ലെയേർഡാണ് ഗ്ലാസുകൾ.

 മറ്റു കവചിത വാഹനങ്ങൾക്ക് സമാനമായി എകെ 47 തോക്കിൽനിന്ന് വരെയുള്ള വെടിയുണ്ടകളും 15 കിലോഗ്രാം ടിഎൻടി സ്ഫോടനവും നാല് മീറ്റർ പരിധിയിൽ വരെ ചെറുക്കാൻ കവചിത X5ന് സാധിക്കും. ഡ്രോണ, ചെറു എയർക്രാഫ്റ്റിൽ നിന്നുള്ള ആക്രമണങ്ങളെ നേരിടാൻ വാഹനത്തിന്റെ റൂഫിൽ പ്രത്യേക സുരക്ഷാപാനലും ഉളപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്−ബ്ലാസ്റ്റ് പ്രൊട്ടക്റ്റീവ് ടെക്നോളജിയും ഇതിലുണ്ട്. ആദ്യം ഒരു സ്ഫോടനം നടത്തിയശേഷം പിന്നാലെയുള്ള രണ്ടാമത്തെ ആക്രമണങ്ങളെ ചെറുക്കാൻ X5 പ്രൊട്ടക്ഷനെ സഹായിക്കുന്നതാണ് ഈ സംവിധാനം. അടിയന്തര സാഹചര്യത്തിൽ വെടിയുണ്ടയേറ്റ് ഫ്യുവൽ ടാങ്കിൽ വിള്ളൽ വീണാലും ഇന്ധനം ചോരില്ല. ഈ വിള്ളൽ സ്വയം ഇല്ലാതാക്കാൻ വാഹനത്തിന് സാധിക്കും.     റഗുലർ മോഡലിന് സമാനമായി കവചിത X5 മോഡലും ഫോർ സീറ്ററാണ്. യാത്രക്കാരുടെ സുരക്ഷ ഒരുപിഴവും വരാതെ സംരക്ഷിക്കാൻ നിരവധി സംവിധാനങ്ങൾ ഇന്റീരിയറിലുമുണ്ട്. പിന്നിലെ യാത്രക്കാർക്ക് ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക കവചിത ലഗേജ് കന്പാർട്ട്മെന്റും പിന്നിലുണ്ട്. എൻജിനിലും മാറ്റമില്ല. 530 പിഎസ് പവറും 750 എൻഎം ടോർക്കുമേകുന്ന 4.4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണ് X5 പ്രൊട്ടക്ഷൻ VR6 മോഡലിനും കരുത്തേകുക. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ കന്പനി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയിലെ സ്പാർട്ടൺബർഗ് പ്ലാന്റിൽ നിന്നാണ് കവചിത X5 പതിപ്പിന്റെയും നിർമ്മാണം നടക്കുക.

You might also like

Most Viewed