ഫേസ്ബുക്കിൽനിന്നു 41.9 കോടി ഉപയോക്താക്കളുടെ മൊബൈൽ നന്പർ ചോർന്നു


വാഷിംഗ്ടൺ‍: 41.9 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ നന്പർ ചോർന്നതായി റിപ്പോർട്ട്. മൊബൈൽ ഫോണും ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവരുടെ നന്പറാണ് ചോർന്നത്. ഉപയോക്താക്കളുടെ മൊബൈൽ നന്പറും ഫേസ്ബുക്ക് ഐഡിയും ഓൺലൈൻ ഡേറ്റാബേസിൽ മണിക്കൂറുകളോളം പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാസ്‌വേ‌ർഡോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്ത ഡാറ്റാബേസുകൾ ആർക്കും സന്ദർശിക്കാവുന്ന തരത്തിലായിരുന്നുവത്രേ. 

ചില ഉപയോക്താക്കളുടെ, സ്വദേശം സംബന്ധിച്ച വിവരങ്ങളും ചോർന്നിട്ടുണ്ട്. 13.3 കോടി അമേരിക്കൻ ഉപയോക്താക്കളുടെയും വിയറ്റ്നാമിൽനിന്നുളള 5 കോടി ഉപയോക്താക്കളുടെയും 1.8 കോടി ബ്രിട്ടീഷ് ഉപയോക്താക്കളുടെയും ഫോൺ നന്പറുകളാണ് ചോർന്നത്.   ടെലി കോളിംഗ് തട്ടിപ്പുകൾക്കും സ്പാം കോളുകൾക്കുംവേണ്ടി ഈ നന്പറുകൾ പലരും ദുർവിനിയോഗം ചെയ്യാൻ സാധ്യതയുള്ളതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. അതേസമയം, ചോർന്നതു കാലഹരണപ്പെട്ട വിവരങ്ങളാണെന്നും ഫേസ്ബുക്കിനു സുരക്ഷാ പ്രശ്നമുണ്ടായിട്ടില്ലെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

You might also like

Most Viewed