പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കില്ലെന്ന് നിതിൻ ഗഡ്കരി


മുംബൈ: പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗത്തിനു വിലക്കേർപ്പെടുത്തില്ലെന്നും അവയുടെ ഉൽപ്പാദനം നിരോധിക്കില്ലെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു സമീപഭാവിയിൽ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തുമെന്നുള്ള പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.“മലിനീകരണ തോത് കുറയ്ക്കാനുള്ള ക്രമീകരണം ഉൾപ്പെടുത്തുന്പോൾ ഉൽപ്പാദനച്ചിലവ് വളരെയധികം കൂടുന്നതായി വാഹന നിർമാതാക്കൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടിയിൽ ഇളവ് ഏർപ്പെടുത്തിയാൽ നിർമ്മാണച്ചിലവ് കുറയ്ക്കാനാകുമെന്നാണ് ഇവരുടെ വാദം. ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഈ വിഷയം അനുഭാവപൂർവം പരിഗണിക്കും. 

You might also like

Most Viewed