ഫ്ളി​പ്കാ​ർട്ട് ബി​ഗ് ബി​ല്യ​ൺ ഡേ​ഫ്ളി​പ്കാ​ർട്ട് ബി​ഗ് ബി​ല്യ​ൺ ഡേ​യ്സ് 29 മു​ത​ൽയ്സ് 29 മു​ത​ൽ


കൊച്ചി: ഇ കൊമേഴ്സ് വിപണന പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിന്‍റെ ഫ്ളാഗ്ഷിപ് പരിപാടിയായ ’ദ ബിഗ് ബില്യൺ‍ ഡേയ്സ് വീണ്ടുമെത്തുന്നു. 29 മുതൽ ഒക്ടോബർ നാലു വരെയാണ് ബിഗ് ബില്യൺ‍ ഡേയ്സ് വിപണനമേള. 29ന് അർദ്ധരാത്രി മുതലാണ് സീസൺ‍ ആരംഭിക്കുന്നതെങ്കിലും ഫ്ളിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് നാലു മണിക്കൂർ മുന്പു തന്നെ ഓഫറുകൾ കാണാനാകും. 

ഉപയോക്താക്കൾക്കു ഷോപ്പിംഗ് ആയാസരഹിതമാക്കുന്നതിന് ആക്സിസ്, ഐ.സി.ഐ.സി.ഐ ബാങ്കുകളുമായി ഫ്ളിപ്കാർട്ട് ധാരണയായിട്ടുണ്ട്. ഫാഷൻ, ടിവി, അപ്ലയൻസസ്, വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ, ബ്യൂട്ടി, സ്പോർട്സ്, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, സ്മാർട്ട് ഡിവൈസുകൾ, പേഴ്സണൽ കെയർ അപ്ലയൻസസ്, ട്രാവൽ തുടങ്ങിയ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ 29നും മൊബൈൽ ഫോണുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ 30നും വിപണനം ആരംഭിക്കും. ബിഗ് ബില്യൺ‍ ഡേയ്സിനോടനുബന്ധിച്ചു കൂടുതൽ പിൻ കോഡുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകും. ഉപകരണങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ വാങ്ങാനാവുന്ന അവസരവും ഒരുക്കിയിട്ടുണ്ട്.

You might also like

Most Viewed