എസ്.ബി.ഐ സർവ്വീസ് ചാർജ് വർദ്ധിപ്പിക്കുന്നു


മുംബൈ: േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സർവ്വീസ് ചാർജുകൾ വർദ്ധിപ്പിക്കുന്നു. പു‌തിയ നിരക്ക് ഒക്‌ടോബർ ഒന്നിനു നടപ്പാക്കും. പ്രതിമാസ ശരാശരി ബാലൻസ് തുക പരിധിയിൽ താഴെയായാലുള്ള പിഴ കൂട്ടി. ഇതോടൊപ്പം നഗരശാഖകളിൽ വേണ്ട പ്രതിമാസ ശരാശരി ബാലൻസ് 5000 രൂപയിൽനിന്നു 3000 രൂപയായി കുറച്ചു. ശരാശരി ബാലൻസ് 50 ശതമാനം കുറവായാൽ പത്തു രൂപയും ജി.എസ്.ടിയുമാണു പിഴ. ബാലൻസ് 75 ശതമാനം കുറവായാൽ 15 രൂപയും ജി.എസ്.ടിയും നൽകണം.

അർദ്ധനഗര ശാഖകളിൽ 2000 രൂപയും ഗ്രാമീണ ശാഖകളിൽ 1000 രൂപയുമാണു വേണ്ട പ്രതിമാസ ശരാശരി ബാലൻസ്. അർദ്ധനഗര ശാഖകളിൽ ബാലൻസ് 50 ശതമാനംവരെ കുറവായാൽ 7.5 രൂപയും 50 ശതമാനത്തിലധികം കുറവായാൽ 10 രൂപയും 75 ശതമാനത്തിലധികം കുറവായാൽ 12 രൂപയും പിഴ (ജി.എസ്.ടി പുറമേ). ഗ്രാമങ്ങളിൽ യഥാക്രമം അഞ്ച് രൂപ, 7.5 രൂപ, പത്ത് രൂപ എന്നിങ്ങനെയാണ് പിഴ (ജി.എസ്.ടി പുറമേ).

You might also like

Most Viewed