ആതർ‍ 340ന്റെ നിർ‍മ്മാണം കന്പനി അവസാനിപ്പിക്കുന്നതായി റിപ്പോർ‍ട്ട്


ബംഗളൂരു: ആവശ്യക്കാർ‍ കുറയുന്ന സാഹചര്യത്തിൽ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർ‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർ‍ടപ്പ് കന്പനിയായ ആതറിന്‍റെ അടിസ്ഥാന മോഡലായ ആതർ‍ 340ന്റെ നിർ‍മ്മാണം കന്പനി അവസാനിപ്പിക്കുന്നതായി റിപ്പോർ‍ട്ട്. 2018 ജൂണിലാണ് ആതർ‍ 340 വിപണിയിലെത്തുന്നത്. 

ആതർ‍ 340, ആതർ‍ 450 ഇ- സ്‌കൂട്ടറുകളാണ് കന്പനി വിപിണിയിലെത്തിക്കുന്നത്. ഇതിൽ‍ പ്രീമിയം മോഡലായ ആതർ‍ 450 ഇ സ്‌കൂട്ടറിനോടാണ് വിപണിക്ക് പ്രിയമെന്നും 99 ശതമാനം പേരും ഈ മുന്തിയ വകഭേദം തേടിയെത്തുന്നവരാണെന്നുമാണ് കന്പനി പറയുന്നത്. 

നിലവിൽ‍ ആതർ‍ 340 ബുക്ക് ചെയ്‍തവർ‍ക്കും ആ മോഡൽ‍ ലഭിക്കില്ലെന്നാണ് റിപ്പോർ‍ട്ടുകൾ‍. ആതർ‍ 450 പകരമായി നൽ‍കാനാണ് കന്പനിയുടെ നീക്കം. ബംഗളൂരുവിലും ചെന്നൈയിലുമാണ് നിലവിൽ‍ ആതർ‍ എനർ‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ‍ വിൽ‍പ്പനയിലുള്ളത്. ആതർ‍ 450 സ്‌കൂട്ടറിന് ചെന്നൈയിൽ‍ 1.22 ലക്ഷം രൂപയും ബംഗളൂരുവിൽ‍ 1.14 ലക്ഷം രൂപയുമാണ് വില.

You might also like

Most Viewed