പുത്തൻ‍ പരിഷ്കാരങ്ങളുമായി റെനോ ക്വിഡ്


ന്യൂഡൽഹി: പുത്തൻ‍ പരിഷ്കാരങ്ങളുമായി റെനോ ക്വിഡ് എത്തുന്നു. ചില മാറ്റങ്ങൾ‍ വരുത്തിയ ശേഷമാണ് ക്വിഡ് നിരത്തുകളിലേക്ക് എത്തുന്നത്. സ്പ്ലിറ്റ് ഹെഡ്ലാംപ്, ഗൺ‍ മെറ്റൽ‍ ഗ്രേ ഷേഡിലുള്ള  അലോയ് വീൽ‍, ഫോക്സ് സ്കിഡ് പ്ലേറ്റ്സ്, ബോഡി ക്ലാഡിങ്, റൂഫ് റെയിൽ‍സ് എന്നിവയെല്ലാം ക്വിഡിന്‍റെ ക്ലൈംപർ‍ വേരിയെന്‍റിലുണ്ടാവുമെന്നാണ് സൂചന. 

3735 മില്ലിമീറ്റർ‍ നീളവും പുതിയ ക്വിഡിനുണ്ടാവും. പഴയ ക്വിഡിനേക്കാളും നീളമുള്ള മോഡലാണിത്. അടുത്തിടെ റെനോ പുറത്തിറക്കിയ ട്രൈബറിലുള്ള 8.05 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിന്‍റ്മെന്‍റ് സിസ്റ്റം, പാർ‍ക്കിങ് ക്യാമറ, ഡിജിറ്റൽ‍ ഇൻസ്‍ട്രുമെന്‍റ് ക്ലസ്റ്റർ‍ എന്നിവയും പുതിയ ക്വിഡിലുണ്ടാവും. മാരുതി സുസുക്കി എസ്−പ്രെസോയാണ് നിരത്തുകളിൽ‍ ക്വിഡിന്‍റെ എതിരാളി. 

You might also like

Most Viewed