പുതിയ വിവോ വി17 പ്രോ


ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ ഇന്ത്യ വി ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചു. ഡുവൽ പോപ് ആപ് സെൽഫി കാമറ, 4 പിൻ ക്യാമറകൾ, ഗ്ലാസ് ബാക് പാനൽ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ച സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസമാണ് വിവോ വിപണിയിൽ അവതരിപ്പിച്ചത്. 6.44 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 675 പ്രോസസർ, 8 ജിബി റാം, 128 ജിബി റോം, 4 പിൻ ക്യാമറകൾ (48 എംപി പ്രൈമറി സോണി ഐഎംഎക്സ്582 സെൻസർ, 13 എംപി ടെലി ലെൻസ്, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ), ഡുവൽ പോപ് അപ് മുൻ കാമറകൾ (32 എംപി പ്രമറി ഷൂട്ടർ +8 എംപി വൈഡ് ആംഗിൾ), 18 വാട്ടിന്‍റെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,100 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 9 പൈയിൽ അധിഷ്ഠിതമായ ഫൺടച്ച് 9ഒഎസ് എന്നിവയാണ് വി 17 പ്രോയുടെ പ്രധാന ഫീച്ചറുകൾ. ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാകുന്ന ഫോണിന് 29,990 രൂപയാണ് വില.

You might also like

Most Viewed