വില നിയന്ത്രിക്കുന്നതിനായി ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ


ന്യൂഡൽഹി: വില നിയന്ത്രിക്കുന്നതിനായി ഉള്ളി കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. നിരോധനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില എൻപത് ശതമാനത്തോളം വർധിച്ചിരുന്നു. മഹാരാഷ്ട്രയിലും കർണാടകയിലും കൃഷിയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതാണ് രാജ്യത്തുടനീളം ഉള്ളി വില കുതിച്ചുകയറാൻ കാരണമായത്.

article-image
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ഇടപെടല്‍

You might also like

Most Viewed