റീ­പോ­ നി­രക്ക് വീ­ണ്ടും കു­റച്ചു­ ആർ.ബി.ഐ


മുംബൈ: റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ നിരക്ക് ആർ.ബി.ഐ വീണ്ടും കുറച്ചു. കാൽ ശതമാനമാണ് നിരക്ക് കുറച്ചത്. നിലവിൽ 5.4 ശതമാനമാണ് റീപോ നിരക്ക്. തുടർച്ചയായ അഞ്ചാം തവണയാണ് റീപോ നിരക്കിൽ ആർ.ബി.ഐ കുറവ് വരുത്തുന്നത്. ഈ വർഷം നാലു തവണയായി റീപോ നിരക്കിൽ 1.1 ശതമാനം കുറവ് വരുത്തിയിരുന്നു. 

റീപോ നിരക്ക് വീണ്ടും കുറച്ചതോടെ ബാങ്കുകളുടെ പലിശ നിരക്കിൽ വീണ്ടും കുറവു വരും. വാണിജ്യ ബാങ്കുകൾക്കു അത്യാവശ്യഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. അതേസമയം വളർച്ചാനിരക്കിൽ കുറവുണ്ടാകുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 6.5 ശതമാനമായി വളർച്ചാനിരക്ക് കുറയുമെന്നാണ് ആർ.ബി.ഐ അറിയിച്ചിരിക്കുന്നത്. നടപ്പു സാന്പത്തിക വർഷം 6.9 ശതമാനം വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.

You might also like

Most Viewed