ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടലിന്റെ വക്കില്‍; എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസ് നല്‍കില്ലെന്നും സൂചന


മുംബൈ: ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടലിന്റെ വക്കില്‍. അടച്ചുപൂട്ടര്‍ ശിപാര്‍ശയുമായി ധനമന്ത്രാലയം രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, അടച്ചു പൂട്ടാന്‍ ഒരുങ്ങുന്ന മറ്റ് കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലിലുമായി 74,000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. കമ്പനി അടച്ചു പൂട്ടണമെങ്കില്‍ തന്നെ 95,000 കോടി രൂപ വേണ്ടി വരുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പറയുന്നത്.
ബിഎസ്എന്‍എല്ലില്‍ മൊത്തത്തില്‍ 1.65 ലക്ഷം ജീവനക്കാരുണ്ട്. കമ്പനി അടച്ചു പൂട്ടുമ്പോള്‍ ഈ ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയിലായേക്കും. കമ്പനി അടച്ചു പൂട്ടുമ്പോള്‍ നിലവിലുള്ള എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസ് നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

Most Viewed