ജിയോയ്ക്ക് പിന്നാലെ ഫ്രീ വോയിസ് കോൾ‍ സേവനം അവസാനിപ്പിക്കാനൊരുങ്ങി മറ്റ് കന്പനികളും


മുംബൈ: രാജ്യത്തെ ഫ്രീ വോയിസ് കോൾ‍ സേവനം അവസാനിക്കുന്നുവെന്ന് റിപ്പോർട്ട്. മിനുട്ടിന് ആറു പൈസ വീതം ഈടാക്കുമെന്ന ജിയോയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മറ്റ് പ്രമുഖ ടെലികോം കന്പനികളും ജിയോയുടെ പിറകേ ഈ സേവനം നിർത്തിവെക്കുന്നുവെന്ന റിപ്പോർട്ട് വരുന്നത്. ജിയോയുടെ വരവോടെ വൻ നഷ്ടം നേരിട്ട ഭാരതി എയർ‍ടെൽ‍, വോഡഫോൺ, ഐഡിയ എന്നിവയാണ് സൗജന്യ വിളികൾ‍ അവസാനിപ്പിച്ച് ജിയോയ്ക്ക് പിന്നാലെ നീങ്ങുന്നത്.

ഓഫ്−നെറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ‍ക്ക് മറ്റ് കന്പനികളും നിരക്ക് ഈടാക്കാൻ ടെലികോം കന്പനികൾ‍ ഗൗരവമായി ആലോചിച്ചു വരുന്നതിനിടെയാണ് ആ വഴി തുറന്ന് ജിയോയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഓഫ്−നെറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ‍ക്ക് പ്രത്യേകം ചാർ‍ജ് ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ‍ ഇപ്പോൾ‍ നൽ‍കുന്ന പാക്കുകളുടെ ചാർ‍ജ് വർ‍ദ്ധനവിലൂടെയോ സാന്പത്തിക ലാഭമാണ് എയർ‍ടെൽ‍ ലക്ഷ്യം വയ്ക്കുന്നത്.

You might also like

Most Viewed