സാംസംഗ് ഗ്യാലക്‌സി A20s അവതരിപ്പിച്ചു


മുംബൈ: സാംസംഗിന്റെ ഏറ്റവും പുതിയ ഫോൺ ഗ്യാലക്‌സി A20s അവതരിപ്പിച്ചു. ഗ്യാലക്‌സി A30, ഗ്യാലക്‌സി A50s, ഗ്യാലക്‌സി A70s എന്നീ ഫോണുകൾക്കൊപ്പം കഴിഞ്ഞ മാസമാണ് കന്പനി A20s അവതരിപ്പിച്ചത്. 3 GB dmw + 32 GB ഇന്റേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 11,999 രൂപയും 4GB റാം+64 ഇന്റേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 13,999 രൂപയുമാണ് വില. സാംസംഗിന്റെ ഓൺലൈൻ സ്റ്റോറുകളിലും മറ്റു പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ഫോൺ വിൽപ്പനയ്‌ക്കെത്തും.

ട്രിപ്പിൾ‍ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 MP, 8MP, 5 MP എന്നിങ്ങനെയാണ് പിൻക്യാമറ സെറ്റ്അപ്പ്. 8 MPയുടെ സെൽഫി ക്യാമറയാണ് ഫോണിന്റേത്. 4000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 15W ഫാസ്റ്റ് ചാർജിങ്ങിൽ‍ ഫോൺ വേഗത്തിൽ ചാർജാകും. സാംസംഗ് ഗ്യാലക്‌സി A20sന്റെ ഡിസ്‌പ്ലെ 6.5 ഇഞ്ചാണ്. എച്ച്ഡി + വി ഡിസ്പ്ലേയാണ് ഫോണിന്റേത്. ഒക്ടാ കോർ ക്വൂവൽകോം സ്നാപ്ഡ്രാഗൺ 450 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഗ്രീൻ, ബ്ലാക്ക്, ബ്ലൂ വേരിയന്റുകളിലാണ് ഫോൺ വിൽപ്പനയ്‌ക്കെത്തുന്നത്.

You might also like

Most Viewed