റോബോട്ടുകൾക്ക് മുഖം തേടി സ്റ്റാർട്ട് അപ് കന്പനി; വാഗ്ദാനം ചെയ്തിരിക്കുന്നത് 91 ലക്ഷം


ന്യൂഡൽഹി:   ആയിരക്കണക്കിന് വരുന്ന റോബോട്ടുകൾക്ക് ഒരേ പോലെയുള്ളൊരു മുഖം തേടി സ്റ്റാർട്ട് അപ് ടെക് കന്പനി. മുഖം കൊടുക്കാൻ തയ്യാറാണോ എങ്കിൽ 91 ലക്ഷം രൂപയാണ് കന്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വളരെ കുലീനവും സൗഹൃദപരമാണെന്നും തോന്നിക്കുന്ന തരത്തിലുള്ള മുഖങ്ങളാണ് കന്പനി തേടുന്നത്.

ജിയോമിക്ക്. കോം എന്ന ടെക് കന്പനിയാണ് പേര് പുറത്തുപറയാത്ത ഒരു റോബോട്ടിക്ക് കന്പനിക്കായി മുഖങ്ങൾ തേടുന്നത്. മുതിർന്നവരോട് അടുത്ത് പെരുമാറുന്നതിനാണ് കണ്ടാൽ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുഖങ്ങൾക്കായി കന്പനി ലക്ഷം രൂപ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ജിയോമിക്ക് പറയുന്നു.

ഏകദേശം നിർമ്മാണം പൂർത്തിയായ റോബോർട്ടുകൾക്ക് പറ്റിയൊരു മുഖമില്ലെന്നതാണ് കന്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ കന്പനി ജിയോമിക്കിനെ സമീപിക്കുകയായിരുന്നു. അടുത്ത വർഷം റോബേർട്ടുകൾ പ്രവർത്തന സജ്ജമാകും. എന്നാൽ, റോബോട്ടുകൾക്ക് ജീവിച്ചിരിക്കുന്നവരുടെ മുഖസാദൃശ്യം തന്നെ വേണമെന്ന് നിർബന്ധമാണോ എന്ന വിമർശനമാണ് കന്പനിക്കെതിരെ സോഷ്യൽ‍മീഡിയയിലടക്കം ഉയരുന്നത്. 

എന്തുകൊണ്ട് ലോക ശ്രദ്ധ നേടിയ ഹ്യൂമനോയിഡ് റോബോട്ട് ‘സോഫിയ’യയെ പോലൊരു പുതുമുഖം റോബോട്ടുകൾക്ക് നൽകുന്നില്ല, എത്ര രൂപ വാഗ്ദാനം ചെയ്താലും സ്വന്തം മുഖം ആരെങ്കിലും കൊടുക്കുമോ?. പേരുവിവരങ്ങൾ വെളിപ്പെടുതാത്തതിനാൽ തട്ടിപ്പ് കന്പനിയാണോയെന്നും വിമർശനങ്ങളുയരുന്നുണ്ട്. 

You might also like

Most Viewed