ഗേറ്റ്സ് വീണ്ടും കോടീശ്വരന്മാരിൽ ഒന്നാമൻ


ന്യൂയോർക്ക്: ആമസോൺ മേധാവി ജെഫ് ബെസോസിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വീണ്ടും ലോകത്തിലെ ഏറ്റവും സന്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്തു. രണ്ടുവർഷം മുന്പാണ് ഗേറ്റ്സിനെ പിന്നിലാക്കി ബെസോസ് ഒന്നാമനായത്. 24 വർഷം ഗേറ്റ്സ് ബ്യൂംബർഗ് പട്ടികയിൽ ഒന്നാമനായിരുന്നു. ബെസോസിന്‍റെ ആമസോൺ കന്പനിയുടെ ഓഹരിവില കഴിഞ്ഞദിവസം 8.1 ശതമാനം താണു. ഇതോടെ അദ്ദേഹത്തിന്‍റെ സന്പത്ത് 10,390 കോടി ഡോളറായി താണു.

നേരത്തേ 11,100 കോടി ഡോളറായിരുന്നു. ആമസോൺ താണപ്പോൾ മൈക്രോസോഫ്‌റ്റ് ഓഹരികൾ കയറി. 2019−ൽ 38 ശതമാനം ഉയർച്ചയാണ് മൈക്രോസോഫ്‌റ്റിനുണ്ടായത്. കന്പനിയിൽ ഒരു ശതമാനം ഓഹരിയുള്ള ഗേറ്റ്സിന്‍റെ സന്പത്ത് ഇതോടെ 10,750 കോടി ഡോളറായി. ഓഹരിവിലയേക്കാൾ ബെസോസിനു ക്ഷീണം വരുത്തിയതു ഭാര്യ മക്കെൻസിയുമായുള്ള വിവാഹമോചനമാണ്. ആമസോണിലെ ബെസോസിന്‍റെ ഓഹരിയിൽ നാലിലൊന്ന് വിവാഹമോചനകരാറിന്‍റെ ഭാഗമായി മക്കെൻസിക്കു നൽകേണ്ടിവന്നു. ലോകത്തിലെ നാലാമത്തെ അതിസന്പന്ന സ്ത്രീയാണു മക്കൻസി ഇപ്പോൾ. 3290 കോടി ഡോളറാണ് അവരുടെ ഇപ്പോഴത്തെ സന്പത്ത്.

ബ്ലും ബർഗ് ലോകസന്പന്നരുടെ പട്ടിക ഉണ്ടാക്കുന്നത് ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ വില കണക്കാക്കിയാണ്. ഈ പട്ടികയിൽ മൂന്നാംസ്ഥാനത്ത് എൽവിഎംഎച്ച് (ലൂയി വിട്ടൻ മിറ്റ് ഹെന്നസി) ചെയർമാൻ ബർനാർഡ് അർനോയാണ്. 9460 കോടി ഡോളറാണ് അർനോയുടെ സന്പത്ത്.

7 ഇന്ത്യക്കാർ  ബ്ലൂം ബർഗ് പട്ടികയിലെ 500 പേരിൽ 17 ഇന്ത്യക്കാർ ഉണ്ട്. 12−ാം സ്ഥാനത്തുള്ള റിലയൻസ് മേധാവി മുകേഷ് അംബാനിയാണ് അതിൽ ഏറ്റവും സന്പന്നൻ. ഈ പട്ടികയനുസരിച്ച് 5590 കോടി ഡോളർ (3.97 ലക്ഷം കോടി രൂപ) ആണ് അംബാനിയുടെ സന്പത്ത്. 

You might also like

Most Viewed