ജെഫ് ബെസോസിനെ മറികടന്ന് ബിൽ ഗേറ്റ്‌സ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി


ന്യൂയോർക്ക്: ജെഫ് ബെസോസിനെ മറികടന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ആമോസോൺഡോട്ട്കോമിന്റെ ജെഫ് ബെസോസായിരുന്നു രണ്ടുവർഷം ഈ സ്ഥാനം നിലനിർത്തിയിരുന്നത്. ഒക്ടോബർ 25ന് പെന്റഗണിന്റെ 10 ബില്യൺ ഡോളർ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാർ ലഭിച്ചിരുന്നു. ഇതോടെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില 4 ശതമാനം കുതിച്ചു. പെന്റഗണിന്റെ പ്രഖ്യാപനത്തോടെ ആമസോണിന്റെ ഓഹരി വിലയിൽ രണ്ടുശതമാനം താഴ്ചയുണ്ടായി. ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം ബിൽ ഗേറ്റ്സിന്റെ സമ്പത്ത് ഇതോടെ 110 ബില്യൺ ഡോളറായി ഉയർന്നു. ബെസോസിന്റെ സമ്പത്ത് 108.7 ബില്യൺ ഡോളറാകുകയും ചെയ്തു.

You might also like

Most Viewed