സംസ്ഥാനത്ത് ഇ ഓട്ടോകൾ രണ്ടു മാസത്തിനകം


തിരുവനന്തപുരം: സംസ്ഥാനത്തു രണ്ട് മാസത്തിനകം ഇ ഓട്ടോകൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ ഇറക്കുമെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജൻ എം.വിൻസന്‍റിനെ അറിയിച്ചു. ഇതിനു മുന്നോടിയായി സംസ്ഥാനത്തിന് അകത്തും പുറത്തും സർവീസ് സെന്‍ററുകളും സെയിൽസ് ഔട്‌ലെറ്റുകളും സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇ ഓട്ടോയുടെ ഏകദേശവില 2.80 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed