ധോനിയുടെ ക്രിക്കറ്റ് ഭാവി അങ്ങനെ പൊതു ഇടത്തിൽ‍ ചർച്ചചെയ്യേണ്ടതല്ല


കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്ന് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ധോനിയുടെ ഭാവിയുടെ കാര്യത്തിൽ ടീമിന് നല്ല വ്യക്തതയുണ്ട്. എന്നാൽ ചില കാര്യങ്ങൾ അങ്ങനെ പൊതുഇടത്തിൽ ചർച്ചചെയ്യേണ്ടവയല്ല. ഇക്കാര്യത്തെ കുറിച്ച് ധോനിക്കും സെലക്ടർമാർക്കും ഇടയിൽ ധാരണയായിട്ടുണ്ട്. സമയമാകുന്പോൾ നിങ്ങൾക്കും ഇക്കാര്യത്തിൽ വ്യക്തത വരും ഗാംഗുലി പറഞ്ഞു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ കിവീസിനെതിരായ പരാജയത്തിനു ശേഷം ധോനി ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ലോകകപ്പിനു പിന്നാലെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തിലും ധോനി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ ഈ വിഷയത്തെ കുറിച്ച് ചോദ്യമുയർന്നപ്പോൾ ജനുവരി വരെ ഇതിനെ കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്നായിരുന്നു ധോനിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് വിഷയത്തിൽ ഗാംഗുലിയുടെ പ്രതികരണം.

You might also like

Most Viewed