ഇന്ധനവില ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ


കൊച്ചി ∙ ഇന്ധനവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഒരു മാസത്തിനിടെ രണ്ടു രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. കൊച്ചിയില്‍ പെട്രോള്‍ വില 76 രൂപ 89 പൈസയും ഡീസല്‍ വില 69 രൂപ 41 പൈസയുമാണ്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് വില ഏറ്റവും കൂടുതല്‍. 78 രൂപയ്ക്ക് മുകളിലാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. രാജ്യാന്തര തലത്തില്‍ ക്രൂഡോയിൽ വില വർദ്ധിച്ചതാണ് പ്രധാന കാരണം. തണുപ്പു രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റി അയയ്ക്കുന്നതിനാലാണ് വില വര്‍ധിക്കുന്നതെന്നു ഡീലര്‍മാരും പറയുന്നു. ഇക്കാരണത്താൽ ഇന്ധന ലഭ്യത കുറഞ്ഞു. പാചകവാതക വിലയും കൂടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

You might also like

Most Viewed