ലക്ഷക്കണക്കിന് ഫോണുകളിൽ വാട്സാപ്പ് ഇനി ലഭ്യമാകില്ല


ന്യൂഡൽഹി: അടുത്തവർഷം ജനുവരി മുതൽ വാട്സ് ആപ്പ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വാട്സ്ആപ്പിന്‍റെ പരിഷ്കരിച്ച പതിപ്പിലേക്കുമാറാനോ പുതിയ അക്കൗണ്ട് എടുക്കാനോ ലക്ഷക്കണക്കിനു പേർക്ക് ഇനി ആവില്ല. ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് ഫോണുകളിൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഫേസ്ബുക് ഉടമസ്ഥതയിലുള്ള കന്പനിയുടെ തീരുമാനം. 

ഐഫോണിൽ ഐഒഎസ് 8 വരെയും ആൻഡ്രോയ്ഡ് 2.3.3 ജിംജർബേർഡ് വേർഷനിലും വാട്സ്ആപ്പ് കിട്ടില്ല. വിൻഡോസിന്‍റെ 8.1 വേർഷനു താഴെയുള്ള ഫോണുകളിലും നിരോധനമുണ്ട്. 2010ലാണ് ആൻഡ്രോയ്ഡ് ജിഞ്ചർബേർഡ് വേർഷൻ എത്തിയത്. 2014ലാണ് ആപ്പിൾ ഐഒഎസ് 8 അവതരിപ്പിച്ചത്. സുരക്ഷാപാളിച്ചകൾ ഒഴിവാക്കാൻ കടുത്ത തീരുമാനമെടുക്കേണ്ടിവന്നുവെന്നാണ് കന്പനിയുടെ വിശദീകരണം.

You might also like

Most Viewed