ഒക്ടാവിയ ആർ‍.എസ് വീണ്ടും ഇന്ത്യൻ നിരത്തുകളിലേക്ക്


ഒക്ടാവിയ ആർ‍.എസ് വീണ്ടും ഇന്ത്യയിൽ‍ അവതരിപ്പിക്കുമെന്ന് ചെക്ക് ആഡംബര വാഹന നിർ‍മ്മാതാക്കളായ സ്‌കോഡ. യൂറോപ്പിൽ‍ വിൽ‍ക്കുന്ന അതേ മോഡലായ 245 ബിഎച്ച്പി ട്യൂണിലുള്ള എൻജിൻ‍ ഉപയോഗിക്കുന്ന സ്‌കോഡ ഒക്ടാവിയ ആർ‍.എസ് ആയിരിക്കും ഇത്തവണ ഇന്ത്യയിലെത്തുന്നത്. 2020 ഫെബ്രുവരിയിൽ‍ നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ‍ സ്‌കോഡ ഒക്ടാവിയ ആർ‍എസ് ഇന്ത്യൻ വിപണിയിൽ‍ അവതരിപ്പിക്കും. 200 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയിൽ‍ വിൽ‍ക്കുന്നത്. പൂർ‍ണമായും നിർമ്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്. നിലവിൽ‍ ഇന്ത്യയിൽ‍ വിറ്റിരുന്ന മുൻ മോഡലിനേക്കാൾ‍ സ്‌പോർ‍ട്ടിയായിരിക്കും ഇനി വരുന്ന ഒക്ടാവിയ ആർ‍എസ്. 

വാഹനം മികച്ച രീതിയിൽ‍ കൈകാര്യം ചെയ്യുന്നതിന് ഗ്രൗണ്ട് ക്ലിയറൻസ് താഴ്ന്നതായിരിക്കും. 18 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തിൽ‍. യൂറോ 5 പാലിക്കുന്ന 2.0 ലിറ്റർ‍ ഡയറക്റ്റ് ഇൻ‍ജെക്ഷൻ ടർ‍ബോ−പെട്രോൾ‍ എൻ‍ജിനായിരിക്കും സ്‌കോഡ ഒക്ടാവിയ ആർ‍എസിന്‍റെ ഹൃദയം. ഈ മോട്ടോർ‍ 245 ബിഎച്ച്പി കരുത്തും 370 എൻഎം ടോർ‍ക്കും ഉൽ‍പ്പാദിപ്പിക്കും. മുൻ മോഡലിനേക്കാൾ‍ 15 ബിഎച്ച്പി, 20 എൻഎം കൂടുതൽ‍. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻ‍സ്മിഷൻ എൻജിനുമായി ചേർ‍ത്തുവെച്ചു. പൂജ്യത്തിൽ‍നിന്ന് മണിക്കൂറിൽ‍ നൂറ് കിലോമീറ്റർ‍ വേഗമാർ‍ജിക്കാൻ 6.6 സെക്കൻഡ് മതി. ഏറ്റവും ഉയർ‍ന്ന വേഗത മണിക്കൂറിൽ‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടുതൽ‍ സ്‌പോർ‍ട്ടിയായ സസ്‌പെൻ‍ഷൻ സംവിധാനം, അഗ്രസീവ് ആർ‍എസ് ബോഡി കിറ്റ്, കറുത്ത എക്‌സ്റ്റീരിയർ‍ ഹൈലൈറ്റുകൾ‍ എന്നിവയോടെയാണ് സ്‌കോഡ ഒക്ടാവിയ ആർ‍എസ് വരുന്നത്. എല്ലായിടത്തും എൽ‍ഇഡി ലൈറ്റുകൾ‍ നൽ‍കി. അതായത് ഹെഡ്‌ലാംപുകൾ‍, ടെയ്ല്ലൈറ്റുകൾ‍, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ‍, ഫോഗ് ലാംപുകൾ‍ എന്നിവയെല്ലാം എൽ‍ഇഡി ആയിരിക്കും. ഇന്ത്യയിൽ‍ ഏറെ പ്രിയമുള്ള മോഡലാണ് ഒക്ടാവിയ ആർ‍എസ്. 2017ലും 2018ലും സ്‍കോഡ ഇന്ത്യയ്ക്ക് അനുവദിച്ച കാറുകളെല്ലാം പ്രതീക്ഷിച്ചതിലും വേഗം വിറ്റുപോയിരുന്നു. 2018ൽ‍ ആദ്യം 300 ഒക്ടേവിയ ആർഎസ് ആയിരുന്നു ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആവശ്യക്കാരേറിയതോടെ അധികമായി 200 കാറുകൾ കൂടി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഈ കാറുകളും വിറ്റു തീർന്നതോടെ ഇനി വാഹനത്തിനുള്ള ബുക്കിംഗ് സ്വീകരിക്കരുതെന്ന് സ്കോഡ ഡീലർമാർക്കു നിർദ്ദേശം നൽകിയിരുന്നു. 2017ൽ‍ ഇന്ത്യക്ക് 250 കാറുകളാണ് അനുവദിച്ചിരുന്നത്.

You might also like

Most Viewed