ടെലികോം മേഖല തകർ‍ച്ചയിലേക്കെന്ന് എയർടെൽ മേധാവി


മുംബൈ: ഇന്ത്യൻ ടെലികോം മേഖല ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് എയർ‍ടെൽ‍ ഉടമകളായ ഭാരതി എയർ‍ടെൽ‍ സിഇഒ സുനിൽ‍ മിത്തൽ‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർ‍ക്കാർ‍ ഉടൻ ഇടപെട്ടില്ലെങ്കിൽ‍ ഇന്ത്യയിലെ ടെലികോം വ്യവസായം തകരുമെന്ന് സുനിൽ‍ മിത്തൽ‍ മുന്നറിയിപ്പ് നൽ‍കുന്നു. ഇപ്പോഴത്തെ അവസ്ഥ ദുഷ്കരമാണ്,  ഞാൻ പറയുന്നത് എല്ലാവരുടെയും അതിജീവനമാണ്. വോഡഫോൺ ഐഡിയ നഷ്ടത്തിലാണ്, എയർ‍ടെൽ‍ നഷ്ടത്തിലാണ്, ബി.എസ്.എൻ.എൽ‍ നഷ്ടത്തിലാണ് മിത്തൽ‍ സൂചിപ്പിച്ചു. എന്നാൽ‍ ഞങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട് −അതിനെക്കുറിച്ച് കൂടുതൽ‍ പറയാനില്ലെങ്കിലും സ്ഥിതിഗതികൾ‍ ഗുരുതരമാണ്. ജിയോയെ പരോക്ഷമായി പരാമർ‍ശിച്ച് എയർ‍ടെൽ‍ മേധാവി പറഞ്ഞു.

അതേ സമയം ഇന്ത്യയിലെ ടെലികോം മേഖലയിൽ‍ കുറഞ്ഞത് മൂന്ന് സ്വകാര്യ കന്പനികൾ‍ വേണമെന്നും സുനിൽ‍ മിത്തൽ‍ പറഞ്ഞു. സുപ്രീംകോടതി എജിആർ‍ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ‍ കേന്ദ്രം അനുഭാവ പൂർ‍വ്വമായ ആശ്വസ നടപടികൾ‍ നൽ‍കണം എന്നാൽ മാത്രമേ ഈ രംഗത്ത് പിടിച്ച് നിൽ‍ക്കാൻ സാധിക്കൂ. നികുതികൾ‍ കുറച്ചും മറ്റും ഈ മേഖലയെ ഈ രീതിയിൽ‍ അല്ലെങ്കിൽ‍ മറ്റൊരു രീതിയിൽ‍ നിലനിർ‍ത്തണം. ടെലികോം മേഖലയിലെ പ്രശ്നങ്ങൾ‍ ആ മേഖലയെ മാത്രമല്ല, നമ്മുക്ക് കാണാൻ കഴിയാത്ത പ്രത്യാക്ഷതങ്ങൾ‍ ഉണ്ടാക്കും. എജിആർ‍ ഉടൻ അടക്കണം എന്ന സുപ്രീംകോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്നങ്ങൾ‍ക്ക് കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്നങ്ങൾ‍ ടെലികോം മേഖലയിലും പ്രതിഫലിക്കാം. ഇപ്പോൾ‍ പൊതുമേഖല സ്ഥാപനങ്ങൾ‍ പോലും പ്രതിസന്ധിയിലാണ്. 

ടെലികോം മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളെയും പ്രതിസന്ധിയിലാക്കും എന്നതിനാൽ‍ അതിനെ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും നിലനിർ‍ത്തേണ്ടത് അത്യവശ്യമാണ്. ഉടൻ തന്നെ ടെലികോം മേഖലയിൽ‍ അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കാൻ സർ‍ക്കാർ‍ തയ്യാറാകണം. 200 രൂപ ആദ്യവും പിന്നെ ഇത് 300 രൂപയുമായി വർ‍ദ്ധിപ്പിക്കണം − സുനിൽ‍ മിത്തൽ‍ പറഞ്ഞു.

You might also like

Most Viewed