ടെലികോം നിരക്കുകൾ‍ വീണ്ടും ഉയർ‍ന്നേക്കുമെന്ന് ട്രായി


ന്യൂഡൽഹി: ടെലികോം നിരക്കുകൾ‍ വീണ്ടും ഉയർ‍ന്നേക്കും എന്ന സൂചനകൾ‍ നൽ‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റയ്ക്കും, കോളുകൾ‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കാൻ ട്രായി ഒരുങ്ങുന്നു എന്നാണ് സൂചന. ഇതോടെ ഉപയോക്താക്കളെ ആകർ‍ഷിക്കാൻ തങ്ങളുടെ നിരക്കുകൾ‍ വളരെ താഴ്ന്ന നിലിയിലാക്കുവാൻ സാധിക്കില്ല.  ഇതോടെ വീണ്ടും ടെലികോം കന്പനികൾ‍ പ്ലാനുകൾ‍ പുനഃപരിശോധിച്ചാൽ‍ ഡാറ്റ കോൾ‍ നിരക്കുകൾ‍ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർ‍ട്ട്.

നിരക്ക് നിർ‍ണ്ണയത്തിൽ‍ ഇടപെടില്ല എന്നതായിരുന്നു അടുത്തകാലം വരെ ട്രായി നിലപാട്. എന്നാൽ‍ ഇത് ടെലികോം രംഗത്ത് അനാവശ്യ മത്സരം സൃഷ്ടിച്ച്, ഈ മേഖല വൻ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് ട്രായിയുടെ പുതിയ ഇടപെടൽ‍ എന്നാണ് സൂചന. രാജ്യത്തെ മുന്‍നിര ടെലികോം കന്പനികൾ‍ വലിയ സാന്പത്തിക പ്രതിസന്ധിയിലാണ്.

മുന്‍പ് അടിസ്ഥാന നിരക്കുകൾ‍ ട്രായി ഇടപെട്ട് നിശ്ചയിക്കുന്നതിനെ എതിർ‍ത്തിരുന്ന കന്പനികൾ‍ ഇപ്പോൾ‍ അതിനായി രംഗത്ത് വരുന്നു എന്നതാണ് രസകരം. ചില ദിവസങ്ങൾ‍ക്ക് മുന്‍പ് ഐഡിയ പ്രമോട്ടർ‍മാരായ ബിർ‍ള ഗ്രൂപ്പ് മേധാവി കെഎം ബിർ‍ള ഈ രംഗത്ത് സർ‍ക്കാർ‍ ഇടപെടൽ‍ ഇല്ലെങ്കിൽ‍ ഐ‍ഡിയ വോഡഫോൺ പൂട്ടിപ്പോകുമെന്ന് തുറന്നടിച്ചിരുന്നു. എയർ‍ടെൽ‍ മേധാവി സുനിൽ‍ മിത്തൽ‍ കഴിഞ്ഞ ദിവസം ടെലികോം സെക്രട്ടറിയെ സന്ദർ‍ശിച്ചതും വാർ‍ത്തയായിരുന്നു.ഇതിനെല്ലാം പിന്നാലെയാണ് മുൻ ‍നിലപാടിൽ‍ നിന്നും ട്രായി പിന്നോട്ട് പോകുന്നു എന്ന വാർ‍ത്ത വരുന്നത്. കഴിഞ്ഞ 16 വർ‍ഷത്തിനിടെ ടെലികോം നിരക്കുകൾ‍ കാര്യമായി മാറിയിട്ടുണ്ട്. ടെലികോം കന്പനികളുടെ അഭിപ്രായം ഉൾ‍ക്കൊണ്ട് തറനിരക്കുകൾ‍ നിശ്ചയിക്കുന്നത് ആലോചിക്കും എന്നാണ് ട്രായി ചെയർ‍മാൻ ആർ‍.എസ് ശർ‍മ്മ പറയുന്നത്.

You might also like

Most Viewed