വാട്ട്സ്ആപ്പ് ഭാഗികമായി പണിമുടക്കി


കാലിഫോർണിയ: ഓണ്‍ലൈൻ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്‍റെ പ്രവർത്തനം സാങ്കേതിക തകരാറിനെ തുടർന്ന് ഭാഗികമായി നിലച്ചു. ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും അടക്കം മീഡിയ ഫയലുകൾ അയക്കാനാണ് തടസം നേരിട്ടത്. ടെക്സ്റ്റ് മെസേജ് അയക്കുന്നതിൽ തടസമുണ്ടായില്ല. ഇന്നലെ വൈകുന്നേരം മുതലാണ് തകരാറുള്ളതായി റിപ്പോർട്ടുകൾ വന്നത്. ഇന്ത്യയിൽ കൂടാതെ പശ്ചിമേഷ്യയിലും യൂറോപ്പിലും തടസമുണ്ടായി. ആറു മണിയോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

You might also like

Most Viewed