ടാറ്റ അൾട്രോസ് കേരളത്തിൽ


കൊച്ചി: ടാറ്റ മോട്ടോഴ്സിന്‍റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ് കേരള വിപണിയിൽ. അഞ്ചു പ്രധാന വേരിയന്‍റുകളാണ് അൾട്രോസിനുള്ളത്. രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പുകളിൽനിന്ന് അൾട്രോസ് സ്വന്തമാക്കാം. പെട്രോൾ വേരിയന്‍റിന് 5.29 ലക്ഷം രൂപയും ഡീസൽ വേരിയന്‍റിന് 6.99 ലക്ഷം രൂപയുമാണ് ആരംഭ വില. പുതിയ ആൽഫ ആർകിടെക്ചറിൽ വികസിപ്പിച്ച ആദ്യത്തെ വാഹനവും ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിലെ രണ്ടാമത്തെ വാഹനവുമാണിത്. 5 സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗോടുകൂടി അൾട്രോസ് സുരക്ഷയിൽ ഗോൾഡ് സ്റ്റാൻഡേർഡ് സജ്ജമാക്കുന്നു. അഡ്വാൻസ്ഡ് ആൽഫ ആർക്കിടെക്ചർ, എബിഎസ്, ഇബിഡി, സിഎസ്‌സി, ഡ്യൂവൽ എയർബാഗുകൾ പോലുള്ള മികച്ച ഇൻ-ക്ലാസ് സുരക്ഷാ സവിശേഷതകളോടെയാണ് കാർ വരുന്നത്.

90 ഡിഗ്രി തുറക്കുന്ന വാതിലുകൾ യാത്രക്കാർക്കു വാഹനത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കുന്നു. മൾട്ടി ഡ്രൈവ് മോഡുകൾക്കൊപ്പം ക്രൂയിസ് കണ്‍ട്രോൾ സവിശേഷത നഗരത്തിലും ഹൈവേയിലും സുഖപ്രദമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നുവെന്ന് അധികൃതർ പറയുന്നു.

You might also like

Most Viewed