500 കോടി ഡൗൺലോഡ് പിന്നിട്ട് പുതിയ വാട്സാപ് മോഡ്


ഏതാനും മാസം മുൻപ് വാട്സാപ് വാഗ്ദാനം ചെയ്ത ഡാർക്ക് മോഡ് ബീറ്റ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. പ്ലേ സ്റ്റോറിൽ വാട്സാപ് ബീറ്റ ടെസ്റ്റിങ്ങിൽ ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്കാണ് ഇപ്പോൾ ഡാർക്ക് മോഡ് അപ്ഡേറ്റ് ലഭ്യമായിട്ടുള്ളത്. 

ബീറ്റ ഉപയോക്താക്കൾ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്താൽ സെറ്റിങ്സിൽ നിന്ന് ഡാർക്ക് മോഡ് എനേബിൾ ചെയ്യാം. സെറ്റിങ്സിൽ ചാറ്റ്സ് എന്ന ഓപ്ഷനിൽ തീംസ് തിരഞ്ഞെടുത്ത് ഡാർക്ക് തിരഞ്ഞെടുത്താൽ വാട്സാപ് അടിമുടി കറുപ്പായി മാറും. ബാറ്ററി ഉപയോഗം കുറയ്ക്കുമെന്നതാണു ഡാർക്ക് മോഡിന്റെ മെച്ചം.

ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള വാട്സാപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ 500 കോടി ഡൗൺലോഡുകൾ പിന്നിട്ടു. ഇതോടെ വാട്സാപ്പിൽ 500 കോടി ഡൗൺലോഡ് പിന്നിടുന്ന രണ്ടാമത്തെ ഗൂഗിൾ ഇതര ആപ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് വാട്സാപ്. കഴിഞ്ഞ വർഷം 500 കോടി ഡൗൺലോഡ് പിന്നിട്ട ഫെയ്സ്ബുക് ആണ് ആദ്യം ഈ നേട്ടം കൈവരിച്ചത്. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ഇതേ വഴിയിലാണ്. വാട്സാപ്പിൽ ദിവസേന 100 കോടി പേർ ഓൺലൈൻ ആകുന്നു എന്നാണ് കണക്ക്.

You might also like

Most Viewed