ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻകാർഡ് മാ​ർ​ച്ച് 31-നു​ശേ​ഷം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും


ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ (പെർമനന്‍റ് അക്കൗണ്ട് നന്പർ) മാർച്ച് 31-നുശേഷം പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. പാൻ-ആധാർ ബന്ധനത്തിനു പലതവണ തീയതി നീട്ടി നല്കിയതാണ്. ജനുവരി 27 വരെ 30.75 കോടി പാൻ, ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 17.58 കോടി കൂടി ബന്ധിപ്പിക്കാൻ ശേഷിക്കുന്നു. 

ആദായനികുതി നിയമം 139 എഎ (2) പ്രകാരം പാൻ-ആധാർ ബന്ധനം നിർബന്ധമാണ്. ഈയിടെ കൂട്ടിച്ചേർത്ത 114 എഎഎ വകുപ്പ് പ്രകാരമാണ് ആധാറുമായി ബന്ധിപ്പിക്കാത്തവ മാർച്ച് 31-നു ശേഷം പ്രവർത്തനരഹിതമാക്കുന്നതെന്ന് പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) അറിയിച്ചു.

You might also like

Most Viewed