മൗറീഷ്യസ് വഴി നിക്ഷേപങ്ങൾ ആകാമെന്ന് സെബി


മുംബൈ: മൗറീഷ്യസ് വഴിയുള്ള വിദേശനിക്ഷേപം തുടർന്നും അനുവദിക്കുമെന്നു സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വ്യക്തമാക്കി. ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (കള്ളപ്പണം, ഭീകരരുടെ പണമിടപാട് തുടങ്ങിയവ നിരീക്ഷിച്ചു നടപടികൾ നിർദേശിക്കുന്ന രാജ്യാന്തര സമിതി) മൗറീഷ്യസിനെ “ചാര’’ പട്ടികയിൽ പെടുത്തിയിരുന്നു. ‘ചാര’ പട്ടികയിലുള്ള രാജ്യങ്ങളുമായും രാജ്യങ്ങൾ വഴിയുമുള്ള ധനകാര്യ ഇടപാടുകൾ പലതിനും വിലക്കും നിയന്ത്രണവുമുണ്ട്. 

മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശനിക്ഷേപ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപിക്കാമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഈ ആശങ്കയാണ് മൂലധനവിപണിയുടെ റെഗുലേറ്ററായ സെബി മാറ്റിയത്. വിദേശനിക്ഷേപകർ വില്പനക്കാരായതും തിങ്കളാഴ്ച ഓഹരികളുടെ തകർച്ചയ്ക്കു കാരണമായിരുന്നു.

You might also like

Most Viewed