വെന്‍റിലേറ്റർ നിർമ്മാണത്തിന് സഹായവാഗ്ദാനവുമായി വാഹന നിർമാതാക്കൾ


വാഷിംഗ്ടൺ: കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റർ നിർമാണത്തിന് സഹായ വാഗ്ദാനങ്ങളുമായി പ്രമുഖ വാഹന നിര്‍മാതാക്കൾ. ഇന്ത്യാനയിലെ കൊക്കോമോ പ്ലാന്‍റിൽ മെഡിക്കല്‍ ഉപകരണ കമ്പനിയായ വെന്‍റക്കുമായി ചേർന്നു ജനറല്‍ മോട്ടോഴ്‌സ് വെന്‍റിലേറ്റർ നിർമാണം ആരംഭിച്ചു. ഏകദേശം രണ്ട് ലക്ഷം വെന്‍റിലേറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ 95 ശതമാനം ഉപകരണങ്ങളും ജിഎം മോട്ടേഴ്സാണ് നൽകുന്നത്. ഫോര്‍ഡ്‍, ടെസ്‌ല തുടങ്ങിയ കമ്പനികളും തുടങ്ങിയ കമ്പനികളും വെന്‍റിലേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും നിര്‍മിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. 

ജിഇ ഹെൽത്ത് കെയറും 3എമ്മുമായി ചേർന്നാണ് ഫോർഡിന്‍റെ നിർമാണം. യുകെയിൽ ജാപ്പനീസ് കാർ നിർമാതാക്കളായ നിസാനും ഫോർമുല വൺ ടീമുകളും സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരുന്നു. <br> ചൈനയിലെ പ്ലാന്‍റിൽ മാസ്കുകൾ നിർമിക്കുമെന്ന് ഫിയറ്റ് അറിയിച്ചിട്ടുണ്ട്. ഇതിനായി പ്ലാന്‍റ് സജ്ജമാക്കാനുള്ള ജോലികൾ നടക്കുകയാണ്. ഒരു മാസത്തിനകം പത്ത് ലക്ഷം മാസ്കുകൾ നിർമിക്കാനാണ് ഫിയറ്റ് ലക്ഷ്യമിടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ നിര്‍മാണം ആരംഭിക്കുമെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് മൈക് മാൻലി പറഞ്ഞു.

ഇന്ത്യയിൽ വെന്‍റിലേറ്റർ നിർമാണത്തിന് തന്‍റെ നിർമാണ യൂണിറ്റുകളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആനന്ദ് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു. മഹീന്ദ്ര ഹോളിഡേയ്സ് റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

You might also like

Most Viewed