ഉത്പാദനമേഖലയുടെ വളർച്ച നാലുമാസത്തെതാഴ്ന്ന നിലവാരത്തിൽ


മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഉത്പാദനമേഖലയുടെ വളർച്ച നാലു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിൽ. അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള ആവശ്യം നിലയ്ക്കുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതാണ് കാരണം. ഐ.എച്ച്.എസ്. മാർക്കറ്റ് ഇന്ത്യയുടെ മാനുഫാക്ചറിങ് പി.എം.ഐ. ഫെബ്രുവരിയിലെ 54.5 പോയന്റിൽനിന്ന് മാർച്ചിൽ 51.8 പോയന്റ് ആയാണ് കുറഞ്ഞത്. 

2019 നവംബറിനുശേഷം ഇത് മെച്ചപ്പെട്ടുവരികയായിരുന്നു. തുടർച്ചയായ 32 -ാം മാസമാണ് മാനുഫാക്ചറിംഗ് പി.എം.ഐ 50 പോയന്റിനു മുകളിൽ നിലനിൽക്കുന്നത്. 50 പോയന്റിനു മുകളിലായാൽ ഉത്പാദനവളർച്ചയും അതിനുതാഴെയായാൽ മാന്ദ്യവുമാണെന്നാണ് കണക്കാക്കുക. 

You might also like

Most Viewed