കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി വിമാന കന്പനികളിലെ ആഗോള ഭീമൻ എയർബസ്


ലണ്ടൻ: കോവിഡ് കാലത്ത് കൂട്ടപിരിച്ചുവിടലുമായി വിമാന കന്പനികളിലെ ആഗോള ഭീമൻ എയർബസ്. 15,000 പേരെയാണ് കന്പനി പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിൽ നിന്ന് 1,700 പേരെയും ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയിരത്തിലേറെപ്പേരെയും വീതമാണ് കന്പനി പിരിച്ചുവിടുന്നത്.

കോവിഡ് മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയാണ് ജോലിക്കാരെ പിരിച്ചുവിടുന്നതിനു കാരണമെന്നാണ് കന്പനി വിശദീകരിക്കുന്നത്. ലോകത്താകമാനം 1,34,000 പേരാണ് എയർബസ് വിമാന കന്പനിയിൽ ജോലി ചെയ്യുന്നത്.

You might also like

Most Viewed