രാഷ്ട്രീയ പരസ്യങ്ങൾ പൂർണ്ണമായും നിരോധിക്കാൻ ഫേസ്ബുക്ക് നീക്കം


സാൻഫ്രാൻസിസ്കോ: രാഷ്ട്രീയ പരസ്യങ്ങൾക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങൾ നിരോധിക്കാൻ ഫേസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന. മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പരസ്യങ്ങൾ പൂർണ്ണമായും ഫേസ്ബുക്ക് ഒഴിവാക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പരസ്യം നിരോധിക്കുന്നത് പ്രതിഷേധങ്ങൾക്ക് തടസമാകുമോ എന്ന ആശങ്കയും ഫേസ്ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്.

 

You might also like

Most Viewed