ചൈനയിൽ നിന്ന് ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാൻ നീക്കം

ബെയ്ജിംഗ്: ഒന്നിലേറെ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ ആസ്ഥാനം മാറ്റുന്നതിനൊരുങ്ങി ടിക് ടോക്. ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ആസ്ഥാനം മാറ്റാനാണ് ശ്രമം. ലണ്ടനാണ് കന്പനി പ്രഥമ പരിഗണന നൽകുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് ഗവണ്മെന്റുമായി പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ
പരിഗണനയിലുള്ള മറ്റ് സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കന്പനി വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ പ്രശ്നങ്ങൾക്ക് ചൂണ്ടിക്കാട്ടി ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച വിലയിരുത്തലിനിടെയാണ് ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായത്.