സ്വർണവില നാൽപ്പതിനായിരം തൊടാൻ ഇനി 280 രൂപയുടെ അകലം മാത്രം..!


കൊച്ചി: സ്വർണവില പവന് നാൽപ്പതിനായിരത്തിലേക്ക് എത്താൻ ഇനി 280 രൂപയുടെ അകലം മാത്രം. ഇന്ന് പവന് 320 രൂപകൂടി 39,720 രൂപയായി. 4965 രൂപയാണ് ഗ്രാമിന്‍റെ വില. ഇനി വെറും 280 രൂപകൂടി വര്‍ദ്ധിച്ചാല്‍ സ്വര്‍ണവില പുതു ചരിത്രം കുറിക്കും. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് നീങ്ങുകയാണ്. 2011ലെ ഉയര്‍ന്ന അന്താരാഷ്ട്ര വിലയായ 1917.90 ഡോളര്‍ കഴിഞ്ഞ 28നാണു തിരുത്തിയത്. 1981.27 എന്ന പുതിയ റിക്കാര്‍ഡ് തകര്‍ത്ത് രണ്ടായിരം ഡോളര്‍ മറികടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ 2,300 ഡോളര്‍ വരെയെത്താമെന്ന പ്രവചനങ്ങളാണ് വരുന്നത്.

You might also like

Most Viewed