ടിക് ടോക്കിന് പകരക്കാരൻ; പതിനായിരം കോടി ക്ലബിൽ‍ ഇടം നേടി സുക്കർ‍ബർ‍ഗ്


ടിക് ടോക്കിന് പകരം വീഡിയോകൾ‍ പങ്കുവെയ്ക്കാനായി ഇൻ‍സ്റ്റഗ്രാം റീൽ‍സ് പുറത്തിറക്കിയതോടെ ഫേസ്ബുക്ക് മേധാവി മാർ‍ക്ക് സുക്കർ‍ബർ‍ഗിന്റെ ആസ്തി പതിനായിരം കോടി ഡോളർ‍ കടന്നു. ഇതോടെ ആമസോൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ‍ ജെഫ് ബസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ‍ഗേറ്റ്‌സ് എന്നിവർ‍ക്കൊപ്പം സുക്കർ‍ ബർ‍ഗ് പതിനായിരം കോടി ക്ലബിൽ‍ ഇടംനേടി. റീൽ‍സ് അവതരിപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരി വില ആറു ശതമാനത്തോളം ഉയർ‍ന്നു. ടിക്ക് ടോക്കിന്റെ പകരക്കാരന്‍ എന്ന നിലയിലാണ് ഇൻ‍സ്റ്റഗ്രാം റീൽ‍സ് അവതരിപ്പിച്ചത്.

15 സെക്കന്റ് ദൈർ‍ഘ്യമുള്ള ചെറിയ വീഡിയോകളാണ് റീൽ‍സിലൂടെ പങ്കുവെയ്ക്കാൻ കഴിയുക. 15 സെക്കന്റ് ദൈർ‍ഘ്യമുള്ള വീഡിയോകൾ‍ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചർ‍ റീൽ‍സിലുണ്ട്. ഓഡിയോയും വീഡിയോയും സെറ്റ് ചെയ്യാനുള്ള സംവിധാനം പുതിയ ഫീച്ചറിലുണ്ട്. ടിക് ടോക്കിന് സമാനമായി മറ്റുവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിർ‍മ്മിക്കാനുള്ള സംവിധാനവും റീലിലുണ്ട്.

You might also like

  • Lulu Exchange
  • NEC Remit

Most Viewed