അൾട്ടൂറാസിന്റെ ആദ്യ ബിഎസ് 6 പതിപ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്


ന്യൂഡൽഹി: മഹീന്ദ്രയുടെ പ്രീമിയം എസ്.യു.വിയായ അൾട്ടൂറാസിന്റെ ആദ്യ ബിഎസ് 6 പതിപ്പ് രാഷ്ട്രപതിക്ക് സമ്മാനിച്ച് കമ്പനി. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി മഹീന്ദ്രയുടെ പുതിയ മോഡൽ ഏറ്റുവാങ്ങി. കറുത്ത നിറത്തിലുള്ള വാഹനമാണ് രാഷ്ട്രപതിക്കായി കൈമാറിയത്. വിപണിയിലിറക്കുന്നതിന് സമാനമായ മോഡലാണോ, രാഷ്ട്രപതിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മോഡലാണോ നൽകിയിരിക്കുന്നതെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

പുതിയ അൾട്ടൂറാസ് രാഷ്ട്രപതി ഭവൻ എങ്ങനെ ഉപയോഗിക്കുമെന്നതിനെ സംബന്ധിച്ച വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. പുതിയ വാഹനം രാഷ്ട്രപതി ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ സാധ്യത കുറവാണ്. നിലവിൽ രാഷ്ട്രപതി തന്റെ ഔദ്യോഗിക വാഹനമായി മെർസിഡീസ് ബെൻസ് S-ക്ലാസ് ആണ് ഉപയോഗിക്കുന്നത്.

2018 ൽ ആണ് ടൊയോട്ടയുടെ ഫോര്‍ച്യൂണറിന് വെല്ലുവിളിയുയര്‍ത്തി മഹീന്ദ്രാ അൾട്ടൂറാസ് G4 ഇന്ത്യന്‍ വിപണിയിലെത്തിയത്. ഈ വർഷം ആദ്യമാണ് വാഹനത്തിന്റെ ബിഎസ് 6 പതിക്ക് അവതരിപ്പിച്ചത്. ഏഴ് സീറ്റർ എസ്‌യുവിയുടെ 2WD വേരിയന്റിന് ഇന്ത്യയിൽ 28.73 ലക്ഷം രൂപയും 4WD വേരിയന്റിന് 31.70 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

You might also like

Most Viewed