പേ​ടി​എ​മ്മി​നെ ഗൂ​ഗി​ൾ‍ പ്ലേ ​സ്റ്റോ​റി​ൽ‍ നി​ന്നും നീ​ക്കി


ന്യൂഡൽഹി: പേമെന്‍റ് ആപ്പ് പേടിഎമ്മിനെ ഗൂഗിൾ‍ പ്ലേ സ്റ്റോറിൽ‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിന്‍റെ മാർ‍ഗനിർ‍ദേശങ്ങൾ‍ തുടർ‍ച്ചയായി ലംഘിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് റിപ്പോർ‍ട്ട്. പേടിഎമ്മിന്‍റെ പേമെന്‍റ് ആപ്പ് മാത്രമാണ് ഇപ്പോൾ‍ ലഭ്യമാകാത്തത്. പേടിഎമ്മിന്‍റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാൾ‍ എന്നിവ ഇപ്പോഴും ഗൂഗിൾ‍ പ്ലേ സ്റ്റോറിൽ‍ ലഭ്യമാണ്. അതേ സമയം ആപ്പിൾ‍ ഉപയോക്താക്കൾ‍ക്കുള്ള ആപ്പിൾ‍ ആപ്പ് സ്റ്റോറിൽ‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.

You might also like

Most Viewed