6.6 മില്യണ്‍ ഡോളർ വിലവരുന്ന ആപ്പിൾ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു


ലണ്ടൻ: ഐഫോണ്‍ മുതൽ ആപ്പിൾ വാച്ചുകൾ വരെയുളള 6.6 മില്യണ്‍ ഡോളർ (ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിൾ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. ഇംഗ്ലണ്ടിലെ നോർത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോർവേയിലാണ് സംഭവം.
ആപ്പിൾ ഉല്പന്നങ്ങളുമായി വരികയായിരുന്ന ട്രക്കിലെ ഡ്രൈവറേയും സുരക്ഷാജീനക്കാരനേയും കെട്ടി ഹൈവേയിൽ തള്ളിയമോഷ്ടാക്കൾ ട്രക്കുമായി കടന്നുകളയുകയായിരുന്നു. ട്രക്കിനെ തൊട്ടടുത്തുളള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ച ശേഷം ഉത്പന്നങ്ങൾ മറ്റൊരു ട്രക്കിലേക്ക് മാറ്റി ലട്ടർവർത്തിലെ മറ്റൊരു നഗരത്തിലെത്തിച്ച ശേഷം വീണ്ടും മോഷ്ടാക്കൾ വാഹനം മാറ്റി.സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നാണ് വിവരം.

You might also like

Most Viewed