അക്ബർ ട്രാവൽസ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു


മനാമ:

അക്ബർ ട്രാവൽസിന്റെ ബഹ്റൈനിലെ ആദ്യ ഓഫീസായ അക്ബർ ഹോളിഡേയെസ് ഗുദേബിയയിലെ അവാൽ പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചു. സ്പോൺസർ അബ്ദുല്ല സലേഹ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൺട്രി ഹെഡ് രാജു പിള്ള, ഓൺലൈൻ ഓപ്പറേഷൻസ് മാനേജർ അഹമദ് കാസിം എന്നിവർ പങ്കെടുത്തു. മധ്യപൂർവദേശത്തെ അക്ബർ ട്രാവൽസിന്റെ 41മാത്തെ ശാഖയാണിത്. 

ബഹ്റൈൻ ശാഖയിൽ എയർ ടിക്കറ്റിങ്ങ്, ടൂർസ്, ഹൊട്ടൽ ബുക്കിങ്ങ്, വിസ അസിസ്റ്റൻസ്, ട്രാവൽ ഇൻഷൂറൻസ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 13113311 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

Most Viewed