ബാഹുബലിയ്ക്കായി സത്യരാജ് മാപ്പു പറഞ്ഞു


ചെന്നൈ : ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ റിലീസ് ചെയ്യാനൊരുങ്ങവേ ഒമ്പത് വര്ഷം മുൻപ് താൻ നടത്തിയ പരാമർശത്തിൽ നടൻ സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയ്‌ക്കെതിരെ പറഞ്ഞ അഭിപ്രായ കണ്ണദാമക്കളെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. ഇതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നതായും സത്യരാജ് പറഞ്ഞു.

സത്യരാജ് മാപ്പുപറഞ്ഞില്ലെങ്കില്‍ ബാഹുബലി രണ്ടാം ഭാഗം കര്‍ണ്ണാടകയിൽ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചില സംഘടനകളുടെ താക്കീതിനെ തുടർന്നാണിത്.

കാവേരി നദീജല വിഷയത്തിൽ കര്‍ണ്ണാടകയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞ നിരവധി പേരിൽ ഒരാൾ മാത്രമാണ് താൻ. അതിന്റെ പേരില്‍ കര്‍ണ്ണാകടയില്‍ തന്റെ കോലങ്ങള്‍ കത്തിക്കുകയും, തമിഴ്‌നാടിനെതിരെ പരാമര്‍ശങ്ങൾ ഉയരുകയും ചെയ്തു. കന്നട മക്കള്‍ക്ക് താൻ എതിരല്ലെന്നും, ഒന്‍പത് വര്‍ഷം മുന്‍പുള്ള തന്റെ പരാമര്‍ശം സിനിമയെ മൊത്തത്തില്‍ ബാധിക്കുമെന്നത് വേദനാജനകമാണെന്നും സത്യരാജ് പറഞ്ഞു.

ഇതിനിടെ ബാഹുബലിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കമെന്നും, ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കരുതെന്നും ആ വശ്യപ്പെട്ട് സംവിധായകന്‍ എസ് എസ് രാജമൗലി രംഗത്തെത്തിയിരുന്നു.

You might also like

Most Viewed