രാ­ജ്യാ­ന്തര ചലച്ചി­ത്ര മേ­ളയിൽ‍ തന്നെ­ അവഗണി­ച്ചു­വെ­ന്ന് സു­രഭി­


തി­രു­വനന്തപു­രത്ത് നടക്കു­ന്ന രാ­ജ്യാ­ന്തര ചലച്ചി­ത്ര മേ­ളയിൽ‍ തന്നെ­ അവഗണി­ച്ചു­വെ­ന്ന ആരോ­പണവു­മാ­യി­ ദേ­ശീ­യ അവാ­ർ‍­ഡ് ജേ­താവ് സു­രഭി­ ലക്ഷ്മി­ രംഗത്ത്. തനി­ക്ക് താ­രമൂ­ല്­യമി­ല്ലാ­ത്തതി­നാ­ലാണ് ഐ.എഫ്.എഫ്‌.കെ­ വേ­ദി­യി­ൽ‍­നി­ന്ന് തന്നെ­ ഒഴി­വാ­ക്കി­യതെ­ന്നും മറ്റൊ­രാ­ൾ‍­ക്കും ഇങ്ങനെ­ ഒരു­ ഗതി­യു­ണ്ടാ­കരു­തെ­ന്നും സു­രഭി­ പറഞ്ഞു­. മേ­ളയിൽ‍ മി­ന്നാ­മി­നു­ങ്ങ് ഒഴി­വാ­ക്കി­യതിൽ‍ കടു­ത്ത നി­രാ­ശയു­ണ്ടെ­ന്നും സനൽ‍­കു­മാർ‍ ശശി­ധരൻ നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന കാ­ഴ്ച്ചാ­ ഇൻഡി­ ഫി­ലിം ഫെ­സ്റ്റി­വലിൽ‍ മി­ന്നാ­മി­നു­ങ്ങ് പ്രദർ‍­ശി­പ്പി­ക്കു­മെ­ന്നും സു­രഭി­ പറഞ്ഞു­. ദേ­ശീ­യ ചലച്ചി­ത്രോ­ത്സവത്തിന് തനി­ക്ക് ഓൺലൈൻ പാസ് ലഭി­ച്ചി­ല്ലെ­ന്നും സംഘടി­പ്പി­ച്ച് തരാ­മെ­ന്ന് സംവി­ധാ­യകൻ കമൽ‍ പറഞ്ഞി­രു­ന്നെ­ങ്കി­ലും പി­ന്നീട് പ്രതി­കരണമൊ­ന്നും ഉണ്ടാ­യി­ല്ലെ­ന്നും സു­രഭി­ ആരോ­പി­ക്കു­ന്നു­. അവൾ‍­ക്കൊ­പ്പം എന്ന് വി­ളി­ച്ചു­ പറയു­ന്നവരാണ് മേ­ളയിൽ‍ മു­ഴു­വനും. എങ്കിൽ‍ പോ­ലും അവർ‍­ക്കൊ­പ്പം നി­ൽ‍­ക്കു­ന്ന 'അവൾ‍­' ആകാൻ തനി­ക്ക് എത്ര കാ­ലവും ദൂ­രവും ഉണ്ടെ­ന്നും അവർ‍ ചേ­ർ‍­ത്തു­പി­ടി­ക്കു­ന്ന ചി­ല നടി­മാ­രിൽ‍ ആർ‍­ക്കെ­ങ്കി­ലു­മാണ് ഈ പു­രസ്‌കാ­രം കി­ട്ടി­യതെ­ങ്കിൽ‍ ഇങ്ങനെ­യാ­കു­മോ­ മേ­ള ആഘോ­ഷി­ക്കു­കയെ­ന്നും ഇത്തരത്തിൽ‍ ഇരയാ­ക്കപ്പെ­ടു­ന്നവർ‍­ക്ക് വേ­ണ്ടി­ പു­തി­യൊ­രു­ സംഘടന വേ­ണ്ടി­ വരു­മോ­യെ­ന്നും സു­രഭി­ ചോ­ദി­ക്കു­ന്നു­.

You might also like

Most Viewed