ഞാൻ മോ­ഹൻ­ലാ­ലി­നോട് ചെ­യ്തത് പൊ­റു­ക്കാ­നാ­കാ­ത്ത തെ­റ്റ്: ജയരാജ്


മോ­ഹൻ­ലാ­ലി­നോട് പൊ­റു­ക്കാ­നാ­കാ­ത്ത തെ­റ്റ് ചെ­യ്തെ­ന്ന് വെ­ ളി­പ്പെ­ടു­ത്തി­ സംവി­ധാ­യകൻ ജയരാ­ജ്. മോ­ഹൻ ലാ­ലി­നെ­ നാ­യകനാ­ക്കി­ ചെ­യ്യേ­ണ്ടി­യി­രു­ന്ന ചി­ത്രം ഉപേ­ക്ഷി­ച്ചതി­നെ­ക്കു­റി­ച്ചാണ് അദ്ദേ­ഹം ഇങ്ങനെ­ പറഞ്ഞത്. ആ സി­നി­മയു­ടെ­ ലൊ­ക്കേ­ഷൻ വരെ­ തീ­രു­മാ­നി­ച്ച് ചി­ത്രീ­കരണത്തിന് ഇറങ്ങി­പ്പു­റപ്പെ­ടാൻ നേ­രത്താണ് അത് വേ­ണ്ടെ­ന്ന് വെ­യ്ക്കു­ന്നത്. അതിൽ നി­ന്നും ഞാൻ പി­ന്മാ­റേ­ണ്ടി­ വന്ന സാ­ഹചര്യം അദ്ദേ­ഹത്തെ­ വി­ഷമി­പ്പി­ച്ചി­ട്ടു­ണ്ടാ­കാം. ആ സമയത്ത് എന്റെ­ ജീ­വി­തത്തി­ലു­ണ്ടാ­യ പ്രത്യേ­ക സാ­ഹചര്യത്തിൽ ആ സി­നി­മ ചെ­യ്യാൻ പറ്റി­യി­ല്ല അന്ന് അദ്ദേ­ഹം കു­ടുംബവു­മാ­യി­ സൗ­ത്ത് ആഫ്രി­ക്കയിൽ എവി­ടെ­യോ­ യാ­ത്രയി­ലാ­യി­രു­ന്നു­. അത് റദ്ദാ­ക്കി­ അദ്ദേ­ഹം മാ­ത്രം മടങ്ങി­വരു­കയാ­യി­രു­ന്നു­, ഈ സി­നി­മയിൽ അഭി­നയി­ക്കാൻ.ഇവി­ടെ­ വരു­ന്പോ­ഴാണ് ഈ സി­നി­മ ഉപേ­ക്ഷി­ച്ച വി­വരം മോ­ഹൻ­ലാൽ അറി­യു­ന്നത്.

ഒരു­ ചോ­ദ്യമേ­ അദ്ദേ­ഹം എന്നോട് ചോ­ദി­ച്ചു­ള്ളൂ­, ‘നേ­രത്തെ­ ഒന്ന് പറയാ­യി­രു­ന്നി­ല്ലേ­?’..അത് നമ്മു­ടെ­ ഭാ­ഗത്തു­ണ്ടാ­യ തെ­റ്റാണ് അത് മനസ്സി­ലി­പ്പോ­ഴും സൂ­ക്ഷി­ക്കു­ന്നതു­കൊ­ണ്ടാ­കാം പ്രോ­ജക്ടു­കൾ നടക്കാ­തെ­ പോ­കു­ന്നത്. പക്ഷേ­ അതു­കൊ­ണ്ട് സംഭവി­ക്കു­ന്നത് മലയാ­ളത്തി­ലെ­ ഒരു­ മി­കച്ച സി­നി­മ നഷ്ടപ്പെ­ടു­കയാ­ണ്. അദ്ദേ­ഹം തയ്യാ­റാ­ണെ­ങ്കിൽ ഞാൻ തയ്യാ­റാ­ണ്. കാ­രണം അത് അദ്ദേ­ഹത്തി­ന്റെ­ ജീ­വി­തത്തി­ലെ­ മി­കച്ച സി­നി­മയാ­കണമെ­ന്ന് ഞാൻ ആഗ്രഹി­ക്കു­ന്നു­ണ്ട്.

You might also like

Most Viewed