അങ്കി­ളിൽ‍ പാ­ട്ടു­പാ­ടി­ മമ്മൂ­ട്ടി­


പാ­ട്ട് പാ­ടാ­നും തനി­ക്ക് കഴി­യു­മെ­ന്ന് തെ­ളി­യി­ച്ച് മമ്മൂ­ട്ടി­. ഗി­രീഷ് ഗംഗാ­ധരൻ സംവി­ധാ­നം ചെ­യ്യു­ന്ന അങ്കിൾ‍ സി­നി­മയി­ലൂ­ടെ­ മമ്മൂ­ട്ടി­ പാ­ടി­യതി­ന്റെ­ മേ­ക്കിംഗ് വീ­ഡി­യോ­ ഇന്നലെ­ പു­റത്തി­റങ്ങി­യി­രി­ക്കു­കയാ­ണ്. "വളരെ­ കാ­ലം കൂ­ടി­യാണ് ഞാൻ പാ­ട്ട് പാ­ടാൻ ശ്രമി­ക്കു­ന്നത്. നി­ങ്ങൾ‍­ക്കെ­ല്ലാ­വർ‍­ക്കും ഇഷ്ടമാ­വു­മെ­ന്ന് കരു­തു­ന്നു­.. നി­ങ്ങൾ‍ എന്താ­ ചി­ന്തി­ക്കു­ന്നതെ­ന്ന് എനി­ക്കറി­യാം." എന്നും പറഞ്ഞാണ് ഫേ­സ്ബു­ക്കി­ലൂ­ടെ­ വീ­ഡി­യോ­ മമ്മൂ­ട്ടി­ ഷെ­യർ‍ ചെ­യ്തി­രി­ക്കു­ന്നത്. പു­റത്ത് വന്ന ഉടനെ­ തന്നെ­ പാ­ട്ട് വൈ­റലാ­യി­രി­ക്കു­കയാ­ണ്. പരന്പരാ­ഗതമാ­യി­ നി­ലനി­ൽ‍­ക്കു­ന്നൊ­രു­ പാ­ട്ട് ബി­ജി­ബാ­ലാണ് മമ്മൂ­ട്ടി­യെ­ക്കൊ­ണ്ട് പാ­ടി­ച്ചി­രി­ക്കു­ന്നത്.

'എന്താ­ ജോ­ൺസാ­ കള്ളി­ല്ലേ­... കല്ലു­മ്മക്കാ­യി­ല്ലേ­.. കള്ളിന് കൂ­ട്ടാൻ കറി­യി­ല്ലേ­.. കൊ­ണ്ട് വാ­ വേ­ഗത്തിൽ‍..' എന്ന് തു­ടങ്ങു­ന്ന പാ­ട്ടാണ് മമ്മൂ­ട്ടി­ പാ­ടി­യി­രി­ക്കു­ന്നത്. അങ്കി­ളി­ന്റെ­ കഥ, തി­രക്കഥ, സംഭാ­ഷണം ജോയ് മാ­ത്യു­വാണ് നി­ർ‍­വ്വഹി­ച്ചി­രി­ക്കു­ന്നത്. അബ്രാ­ ഫി­ലിംസി­ന്റെ­ ബാ­നറിൽ‍ ജോയ് മാ­ത്യു­ നി­ർ‍­മ്മാ­താവ് കൂ­ടി­യാ­ണ്. സി­.ഐ.എയിൽ‍ ദു­ൽ‍­ഖറി­ന്റെ­ നാ­യി­കയാ­യി­ എത്തി­യ കാ­ർ‍­ത്തി­കയാണ് അങ്കി­ളിൽ‍ നാ­യി­കയാ­യി­ എത്തു­ന്നത്.

 

You might also like

Most Viewed