മമ്മൂ­ട്ടി­യു­ടെ­ കു­ഞ്ഞാ­ലി­ മരക്കാർ ഉപേ­ക്ഷി­ച്ചി­ട്ടി­ല്ലെ­ന്ന്​ സന്തോഷ്​ ശി­വൻ


മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സന്തോഷ് ശിവൻ. മോഹൻ‍ലാലിനെ നായകനാക്കി പ്രിയദർ‍ശന്റെ ‘മരക്കാർ‍ അറബിക്കടലിന്റെ സിംഹം’ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്തോഷ് ശിവൻ നിലപാട് വ്യക്തമാക്കിയത്. നിർമ്മാതാവ് ഷാജി നടേശനും ഫേസ്ബുക്കിലൂടെ സംഭവം സ്ഥിരീകരിച്ചു.

ഒരാഴ്ച മുന്‍പ് പ്രിയദർ‍ശൻ വിളിച്ചിരുന്നു. എപ്പോഴാണ് ഷൂട്ട് തുടങ്ങുന്നതെന്ന് ചോദിച്ചു. കുറച്ച് സിനിമകളുടെ തിരക്കിലാണെന്നും അതിന് ശേഷമേ കുഞ്ഞാലി മരക്കാർ‍ തുടങ്ങൂ എന്നുമാണ് താൻ പറഞ്ഞത്. പ്രിയനും കുഞ്ഞാലി മരക്കാരെക്കുറിച്ച് സിനിമ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. രണ്ട് ചിത്രങ്ങളും വലിയ വ്യത്യസ്തമായിരിക്കുമെന്നും രണ്ട് വീക്ഷണങ്ങളിലുള്ളവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു. 

മോഹൻ‍ലാൽ-‍‍−പ്രിയൻ ടീമിന്റെ മരക്കാർ‍ ഉടനുണ്ടാകുമെന്ന് പ്രിയദർ‍ശൻ തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ‍ മമ്മൂട്ടി −സന്തോഷ്-ശിവൻ ടീമും ഇതേ പേരിൽ‍ ചിത്രവുമായി മുന്നോട്ടുവന്നതോടെ പ്രിയദർ‍ശൻ തൽ‍ക്കാലം പിന്മാറുകയായിരുന്നു. എട്ട് മാസത്തിനകം മമ്മൂട്ടി−-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കിൽ‍ മാത്രം തന്റെ ചിത്രവുമായി മുന്നോട്ടുപോകും എന്നും പ്രിയദർ‍ശൻ അറിയിക്കുകയും ചെയ്തിരുന്നു.

മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവൻ ഇപ്പോൾ‍. പിന്നീട് സിൻ എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്യും. അതിന് ശേഷമാകും കുഞ്ഞാലിമരക്കാർ തുടങ്ങുക.

You might also like

Most Viewed